Product SiteDocumentation Site

Red Hat Enterprise Linux 7

7.1 പ്രകാശനക്കുറിപ്പുകള്‍

Red Hat Enterprise Linux 7-നുള്ള പ്രകാശനക്കുറിപ്പുകള്‍

Red Hat കസ്റ്റമര്‍ കണ്ടന്റ് സര്‍വീസുകള്‍

നിയമപരമായ കുറിപ്പു്

Copyright © 2015 Red Hat, Inc.
The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
MySQL® is a registered trademark of MySQL AB in the United States, the European Union and other countries.
All other trademarks are the property of their respective owners.


1801 Varsity Drive
RaleighNC 27606-2072 USA
Phone: +1 919 754 3700
Phone: 888 733 4281
Fax: +1 919 754 3701

സംഗ്രഹം

Red Hat Enterprise Linux 7.1 പതിപ്പില്‍ ലഭ്യമാക്കുന്ന പ്രധാന വിശേഷതകളും മെച്ചപ്പെടുത്തലുകളും 7.1 പതിപ്പിലുള്ള പരിചിതമായ പ്രശ്നങ്ങളും പ്രകാശനക്കുറിപ്പില്‍ ലഭ്യമാക്കുന്നു. Red Hat Enterprise Linux 6-ഉം 7-ഉം തമ്മിലുള്ള വ്യത്യാസങ്ങള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ക്കായി, Migration Planning Guide കാണുക.
അംഗീകാരങ്ങള്‍
Red Hat Enterprise Linux 7-നുള്ള പരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സ്റ്റെര്‍ലിങ് അലാക്സാണ്ടറിനും മൈക്കിള്‍ എവറെറ്റിനും Red Hat ഗ്ലോബല്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ പ്രത്യേക അനുമോദനങ്ങള്‍ നല്‍കുന്നു.
പ്രീഫെയിസ്
I. പുതിയ വിശേഷതകള്‍
1. ആര്‍ക്കിറ്റക്ചറുകള്‍
2. ഇന്‍സ്റ്റലേഷനും ബൂട്ടിങും
3. സംഭരണം
4. ഫയല്‍ സിസ്റ്റങ്ങള്‍
5. കേര്‍ണല്‍
6. വിര്‍ച്ച്വലൈസേഷന്‍
7. ക്ലസ്റ്ററിങ്
8. കംപൈലറും പ്രയോഗങ്ങളും
9. നെറ്റ്‌വര്‍ക്കിങ്
10. ഡോക്കര്‍ ശൈലിയിലുള്ള ലിനക്സ് കണ്ടെയിനറുകള്‍
11. ആധികാരികത ഉറപ്പിക്കലും ഇന്റര്‍ഓപ്പറബിളിറ്റി
12. സുരക്ഷ
13. പണിയിടം
14. പിന്തുണയ്ക്കുള്ള സംവിധാനവും കൈകാര്യം ചെയ്യലും
15. Red Hat സോഫ്റ്റ്‌വെയര്‍ ശേഖരങ്ങള്‍
II. ഡിവൈസ് ഡ്രൈവറുകള്‍
16. സ്റ്റോറേജ് ഡ്രൈവര്‍ പരിഷ്കരണങ്ങള്‍
17. നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍ പരിഷ്കരണങ്ങള്‍
18. ഗ്രാഫിക്സ് ഡ്രൈവര്‍ പരിഷ്കരണങ്ങള്‍
A. പുനര്നിരീക്ഷണ ചരിത്രം

പ്രീഫെയിസ്

ഓരോ പ്രയോഗത്തിനും വരുത്തിയിരിയ്ക്കുന്ന മെച്ചപ്പെടുത്തലുകള്‍, സുരക്ഷ, ബഗ് പരിഹാരങ്ങള്‍ എന്നിവ ഒന്നിച്ചു് Red Hat Enterprise Linux-ന്റെ ലഘു പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. Red Hat Enterprise Linux 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പ്രധാന മാറ്റങ്ങളും ഇവയ്ക്കുള്ള പ്രയോഗങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ Red Hat Enterprise Linux 7.1 പ്രകാശനക്കുറുപ്പില്‍ലഭ്യമാകുന്നു. Red Hat Enterprise Linux 7.1 പ്രകാശനക്കുറിപ്പു് Red Hat Enterprise Linux 7.1-ന്റെ പരിചിത പ്രശ്നങ്ങളും വിശദമാക്കുന്നു.

പ്രധാനപ്പെട്ടതു്

ഓണ്‍ലൈനായി ഇവിടെ ലഭ്യമാക്കിയിരിയ്ക്കുന്ന Red Hat Enterprise Linux  7.1 പ്രകാശനക്കുറിപ്പുകള്‍ ഏറ്റവും പുതിയ പതിപ്പാകുന്നു. പുതിയ പതിപ്പിനെപ്പറ്റി സംശയമുള്ള ഉപഭോക്താക്കള്‍, അവരുടെ Red Hat Enterprise Linux-നെപ്പറ്റി കൂടുതല്‍ അറിയുന്നതിനായി ഓണ്‍ലൈന്‍ ലഭ്യമായ പ്രകാശനക്കുറിപ്പുകള്‍ വായിയ്ക്കുക.

പരചിതമായ പ്രശ്നങ്ങള്‍

പരിചിതമായ പ്രശ്നവിവരണങ്ങള്‍ക്കായി Red Hat Enterprise Linux 7.1 പ്രകാശനക്കുറിപ്പുകളുടെ ഇംഗ്ലീഷ് പതിപ്പു് കാണുക.
Red Hat Enterprise Linux -ന്റെ പതിപ്പുകള്‍ ലഭ്യമാകുന്ന കാലാവധി വിവരങ്ങള്‍ക്കായി https://access.redhat.com/support/policy/updates/errata/ കാണുക.

ഭാഗം I. പുതിയ വിശേഷതകള്‍

പാഠം 1. ആര്‍ക്കിറ്റക്ചറുകള്‍

ഈ ആര്‍ക്കിറ്റക്ചറുകളില്‍ Red Hat Enterprise Linux 7.1 ഒറ്റ കിറ്റായി ലഭ്യമാകുന്നു: [1]:
  • 64-ബിറ്റ് എഎംഡി
  • 64-ബിറ്റ് ഇന്റല്‍
  • IBM POWER7, POWER8 (ബിഗ് എഡ്യന്‍)
  • IBM POWER8 (ലിറ്റില്‍ ഇഡ്യന്‍) [2]
  • IBM System z [3]
ഈ പതിപ്പില്‍, സര്‍വര്‍, സിസ്റ്റങ്ങള്‍, Red Hat ഓപ്പണ്‍ സോഴ്സ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പൂര്‍ണ്ണ മെച്ചപ്പെടുത്തലുകള്‍ എന്നിവ Red Hat ലഭ്യമാക്കുന്നു.

1.1. POWER-നുള്ള Red Hat Enterprise Linux, ലിറ്റില്‍ എഡ്യന്‍

IBM POWER8 പ്രൊസസ്സറുകള്‍ ഉപയോഗിയ്ക്കുന്ന IBM Power System സര്‍വറുകളില്‍ Red Hat Enterprise Linux 7.1 ലിറ്റില്‍ ഇഡ്യന്‍ പിന്തുണ അവതരിപ്പിയ്ക്കുന്നു. മുമ്പു് Red Hat Enterprise Linux 7-ല്‍, IBM Power Systems-ക്കു് വലിയ എഡ്യന്‍ വേരിയന്റ് മാത്രമേ ലഭ്യമുള്ളൂ. POWER8-അടിസ്ഥാനത്തിലുള്ള സര്‍വറുകള്‍ക്കുള്ള ലിറ്റില്‍ ഇഡ്യന്‍ പിന്തുണ ലഭ്യമാക്കുന്നതു് 64-bit Intel സിസ്റ്റങ്ങള്‍ (x86_64) IBM Power സിസ്റ്റങ്ങള്‍ എന്നിവയ്ക്കുള്ള പ്രയോഗങ്ങള്‍ക്കുള്ള കോംപാറ്റിബിളിറ്റി സജ്ജമാക്കുന്നതിനാകുന്നു.
  • ലിറ്റില്‍ ഇഡ്യന്‍ മോഡില്‍ IBM Power Systems സര്‍വറുകളില്‍ Red Hat Enterprise Linux ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുള്ള വെവ്വേറേ ഇന്‍സ്റ്റലേഷന്‍ മീഡിയാ ലഭ്യമാക്കുന്നു. Red Hat-ന്റെ കസ്റ്റമര്‍ പോര്‍ട്ടലിന്റെ ഡൌണ്‍ലോഡ് ഭാഗത്തു് ഇവ ലഭ്യമാകുന്നു.
  • POWER, ലിറ്റില്‍ എഡ്യനു്, Red Hat Enterprise Linux-നൊപ്പം IBM POWER8 പ്രൊസസ്സര്‍ അടിസ്ഥാനത്തിലുള്ള സര്‍വറുകള്‍ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ.
  • നിലവില്‍, POWER-നുള്ള Red Hat Enterprise Linux-നു്, പവറിനുള്ള Red Hat Enteprise Virtualization-നു് ഒരു കെവിഎം ഗസ്റ്റായി ലിറ്റില്‍ ഇഡ്യന്‍ പിന്തുണയ്ക്കുന്നു. മെറ്റല്‍ ഹാര്‍ഡ്‌വെയറിലുള്ള ഇന്‍സ്റ്റലേഷന്‍ നിലവില്‍ പിന്തുണയ്ക്കുന്നില്ല.
  • ഇന്‍സ്റ്റലേഷന്‍ മീഡിയയിലും നെറ്റ്‌വര്‍ക്ക് ബൂട്ടിനും ഇന്‍സ്റ്റലേഷന്‍ മീഡിയയില്‍ GRUB2 ബൂട്ട് ലോഡര്‍ ഉപയോഗിയ്ക്കുന്നു. GRUB2 ഉപയോഗിയ്ക്കുന്ന IBM Power Systems ക്ലയന്റുകള്‍ക്കുള്ള നെറ്റ്‌വര്‍ക്ക് ബൂട്ട് സര്‍വര്‍ സജ്ജമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇന്‍സ്റ്റലേഷന്‍ ഗൈഡ് കാണുക.
  • IBM Power സിസ്റ്റങ്ങള്‍ക്കുള്ള എല്ലാ സോഫ്റ്റ്‌വെയര്‍ പാക്കേജുകളും POWER-നുള്ള Red Hat Enterprise Linux-ന്റെ ലിറ്റില്‍ എഡ്യനും ബിഗ് എഡ്യന്‍ വേരിയന്റിനും ലഭ്യമാകുന്നു.
  • POWER-നുള്ള Red Hat Enterprise Linux-നു് തയ്യാറാക്കിയ പാക്കേജുകള്‍ ppc64le ആര്‍ക്കിറ്റക്ചര്‍ കോഡ് - ഉദാഹരണത്തിനു്, gcc-4.8.3-9.ael7b.ppc64le.rpm ഉപയോഗിയ്ക്കുന്നു.


[1] 64-ബിറ്റ് ഹാര്‍ഡ്‌വെയറില്‍ മാത്രമേ Red Hat Enterprise Linux 7.1 ഇന്‍സ്റ്റലേഷന്‍ പിന്തുണയ്ക്കുന്നുള്ളൂ എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക. വിര്‍ച്ച്വല്‍ മഷീനുകളായി Red Hat Enterprise Linux-ന്റെ മുമ്പുള്ള പതിപ്പുകള്‍ ഉള്‍പ്പടെയുള്ള 32-ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ Red Hat Enterprise Linux 7.1 സാധ്യമാകുന്നു.
[2] Red Hat Enteprise Virtualization for Power, PowerVM ഹൈപ്പര്‍വൈസറുകളിലുള്ള കെവിഎം ഗസ്റ്റായി മാത്രമേ Red Hat Enterprise Linux 7.1 (ലിറ്റില്‍ ഇഡ്യന്‍) പിന്തുണയ്ക്കുന്നുള്ളൂ.
[3] IBM zEnterprise 196 ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ശേഷമുള്ളതു് Red Hat Enterprise Linux 7.1 പിന്തുണയ്ക്കുന്നു; IBM System z10 മെയിന്‍ഫ്രെയിം സിസ്റ്റങ്ങള്‍ പിന്തുണയ്ക്കന്നില്ല, അതിനാല്‍ Red Hat Enterprise Linux 7.1 ബൂട്ട് ചെയ്യില്ല

പാഠം 2. ഇന്‍സ്റ്റലേഷനും ബൂട്ടിങും

2.1. ഇന്‍സ്റ്റോളര്‍

Red Hat Enterprise Linux 7.1-നുള്ള ഇന്‍സ്റ്റലേഷന്‍ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനു്, Red Hat Enterprise Linux ഇന്‍സ്റ്റോളറായ അനക്കോണ്ട വിണ്ടും തയ്യാറാക്കിയിരിയ്ക്കുന്നു.

ഇന്റര്‍ഫെയിസ്

  • ഗ്രാഫിക്കല്‍ ഇന്‍സ്റ്റോളറില്‍ ഇപ്പോള്‍ പുതിയൊരു സ്ക്രീന്‍ ലഭ്യമാക്കിയിരിയ്ക്കുന്നു, ഇതു് ഇന്‍സ്റ്റലേഷന്‍ സമയത്തു് Kdump കേര്‍ണല്‍ ക്രാഷ് ഡമ്പിങ് സംവിധാനം ക്രമീകരിയ്ക്കുന്നതിനു് പ്രവര്‍ത്തന സജ്ജമാക്കുന്നു. മുമ്പു്, ഇന്‍‌സ്റ്റലേഷനു് ശേഷം firstboot പ്രയോഗം ഉപയോഗിച്ചാണു് ഇതു് ക്രമീകരിച്ചിരിയ്ക്കുന്നതു്, ഇതു് ഗ്രാഫിക്കല്‍ ഇന്റര്‍ഫെയിസിലൂടെ ലഭ്യമല്ല. ഇപ്പോള്‍, ഗ്രാഫിക്കല്‍ എന്‍വയണ്മെന്റില്ലാത്ത സിസ്റ്റങ്ങളില്‍, ഇന്‍സ്റ്റലേഷന്‍ പ്രക്രിയയുടെ ഭാഗമായി Kdump ക്രമീകരിയ്ക്കാം. പ്രധാന ഇന്‍സ്റ്റോളര്‍ മെനുവില്‍ നിന്നും ഇപ്പോള്‍ പുതിയ സ്ക്രീന്‍ ലഭ്യമാണു്(ഇന്‍സ്റ്റലേഷന്‍ ചുരുക്കം).
    പുതിയ kdump സ്ക്രീന്‍:
    The new Kdump screen.

    ചിത്രം 2.1. പുതിയ kdump സ്ക്രീന്‍:


  • ഉപയോക്താവിനു് ഉചിതമായുള്ള ഉപയോഗത്തിനു് മാനുവല്‍ പാര്‍ട്ടീഷനിങ് സ്ക്രീന്‍ മെച്ചപ്പെടുത്തിയിരിയ്ക്കുന്നുയ സ്ക്രീനിലുള്ള മറ്റു് ചില സ്ഥലങ്ങളിലേക്കു് ചില കണ്ട്രോളുകള്‍ നീക്കിയിരിയ്ക്കുന്നു.
    പുതിയ മാനുവല്‍ പാര്‍ട്ടീഷനിങ് സ്ക്രീന്‍
    The new Manual Partitioning screen.

    ചിത്രം 2.2. പുതിയ മാനുവല്‍ പാര്‍ട്ടീഷനിങ് സ്ക്രീന്‍


  • ഇന്‍സ്റ്റോളറിന്റെ നെറ്റ്‌വര്‍ക്കും ഹോസ്റ്റ്നാമവും സ്ക്രീനില്‍ ഇപ്പോള്‍ ഒരു നെറ്റ്‌വര്‍ക്ക് ബ്രിഡ്ജ് ക്രമീകരിയ്ക്കാം. ഇതിനായി, ഇന്റര്‍ഫെയിസ് പട്ടികയുടെ താഴെയുള്ള + ബട്ടണില്‍ ക്ലിക്ക് ചെയ്തു്, മെനുവില്‍ നിന്നും ബ്രിഡ്ജ് തെരഞ്ഞെടുത്തു്, ഇതിനു് ശേഷം ലഭ്യമാകുന്ന ബ്രിഡ്ജ് കണക്ഷന്‍ ചിട്ടപ്പെടുത്തുക ഡയലോഗില്‍ ബ്രിഡ്ജ് ക്രമീകരിയ്ക്കുക. ഈ ഡയലോഗ് ലഭ്യമാക്കുന്നതു് NetworkManager ആണു്. ഇതു് പൂര്‍ണ്ണമായി Red Hat Enterprise Linux 7.1 Networking Guide-ല്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നു.
    ബ്രിഡ്ജ് ക്രമീകരണത്തിനു് അനവധി പുതിയ കിക്ക്സ്റ്റാര്‍ട്ട് ഐച്ഛികങ്ങള്‍ ചേര്‍ത്തിരിയ്ക്കുന്നു.
  • ലോഗുകള്‍ പ്രദര്‍ശപ്പിയ്ക്കുന്നതിനു് അനവധി കണ്‍സോളുകള്‍ ഇപ്പോള്‍ ഇന്‍സ്റ്റോളര്‍ ഉപയോഗിയ്ക്കുന്നില്ല. പകരം, എല്ലാ ലോഗുകളും വിര്‍ച്ച്വല്‍ കണ്‍സോള്‍ 1-ലുള്ള(tty1) tmux പെയിനുകളിലാണു്. ഇന്‍സ്റ്റലേഷന്‍ സമയത്തു് ലോഗുകള്‍ ലഭ്യമാക്കുന്നതിനു്, tmux-ലേക്കു് മാറുന്നതിനു് Ctrl+Alt+F1 അമര്‍ത്തുക. ശേഷം പല സ്ക്രീനുകളിലേക്കു് മാറുന്നതിനു്, Ctrl+b X ഉപയോഗിയ്ക്കുക (X-നു് പകരം സ്ക്രീനിന്റെ താഴെയുള്ള ജാലകത്തിന്റെ എണ്ണം നല്‍കുക).
    ഗ്രാഫിക്കല്‍ ഇന്റര്‍ഫെയിസിലേക്കു് തിരികെ പോകുന്നതിനായി, Ctrl+Alt+F6 അമര്‍ത്തുക.
  • അനക്കോണ്ടയ്ക്കുള്ള കമാന്‍ഡ്-ലൈന്‍ ഇന്റര്‍ഫെയിസില്‍ ഇപ്പോള്‍ പൂര്‍ണ്ണ സഹായം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇതു് കാണുന്നതിനു്, anaconda പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള സിസ്റ്റത്തില്‍ anaconda -h കമാന്‍ഡ് ഉപയോഗിയ്ക്കുക. ഡിസ്ക് ഇമേജ് ഇന്‍സ്റ്റലേഷനുകള്‍ക്കു് പ്രയോജനകരമായ ഇന്‍സ്റ്റോള്‍ ചെയ്ത സിസ്റ്റത്തില്‍ ഇന്‍സ്റ്റോളര്‍ പ്രവര്‍ത്തിയ്ക്കുന്നതിനു് കമാന്‍ഡ്-ലൈന്‍ ഇന്റര്‍ഫെയിസ് അനുവദിയ്ക്കുന്നു.

കിക്ക്സ്റ്റാര്‍ട്ട് കമാന്‍ഡുകളും ഐച്ഛികങ്ങളും

  • logvol കമാന്‍ഡിനു് പുതിയ ഐച്ഛികമുണ്ടു്: --profile=. ഥിന്‍ ലോജിക്കല്‍ വോള്യങ്ങള്‍ക്കൊപ്പം ഉപയോഗിയ്ക്കുവാനുള്ള ക്രമീകരണ പ്രൊഫൈല്‍ നാമം നല്‍കുന്നതിനു് ഈ ഐച്ഛികം ഉപയോഗിയ്ക്കുക. ഇതു് ഉപയോഗിച്ചെങ്കില്‍, ലോജിക്കല്‍ വോള്യത്തിന്റെ മെറ്റാഡേറ്റയില്‍ പേരു് ഉള്‍പ്പെടുന്നു.
    സ്വതവേ, default, thin-performance എന്നിവയാണു് ലഭ്യമായ പ്രൊഫൈലുകള്‍. ഇവ /etc/lvm/profile ഡയറക്ടറിയില്‍ നിഷ്കര്‍ഷിച്ചിരിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി lvm(8) മാന്‍ താള്‍ കാണുക.
  • autostep കിക്ക്സ്റ്റാര്‍ട്ട് കമാന്‍ഡിന്റെ --autoscreenshot ഐച്ഛികത്തിനുള്ള പ്രശ്നം പരിഹരിച്ചിരിയ്ക്കുന്നു. ഇപ്പോള്‍ ഒരു സ്ക്രീനില്‍ നിന്നും പുറത്തു് കടക്കുമ്പോള്‍, അതതു് സ്ക്രീനിന്റെ സ്ക്രീന്‍ഷോട്ട് ശരിയായി /tmp/anaconda-screenshots ഡയറക്ടറിയിലേക്കു് സൂക്ഷിയ്ക്കുന്നു. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായ ശേഷം, /root/anaconda-screenshots-ലേക്കു് സ്ക്രീന്‍ഷോട്ടുകള്‍ നീക്കം ചെയ്യപ്പെടുന്നു.
  • liveimg കമാന്‍ഡ് ഇപ്പോള്‍ റ്റാര്‍ ഫയലുകള്‍, ഡിസ്ക് ഇമേജുകള്‍ എന്നിവയില്‍ നിന്നുള്ള ഇന്‍സ്റ്റലേഷന്‍ പിന്തുണയ്ക്കുന്നു. റ്റാര്‍ ആര്‍ക്കൈവില്‍ ഇന്‍സ്റ്റലേഷന്‍ മീഡിയാ റൂട്ട് ഫയല്‍ സിസ്റ്റം ഉണ്ടായിരിയ്ക്കണം. .tar, .tbz, .tgz, .txz, .tar.bz2, .tar.gz, അല്ലെങ്കില്‍ .tar.xz-ല്‍ ഫയലിന്റെ പേരു് അവസാനിയ്ക്കണം.
  • നെറ്റ്‌വര്‍ക്ക് ബ്രിഡ്ജുകള്‍ ക്രമീകരിയ്ക്കുന്നതിനു് അനവധി ഐച്ഛികങ്ങള്‍ network കമാന്‍ഡിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. ഇവ:
    • --bridgeslaves=:ഇതുപയോഗിയ്ക്കുമ്പോള്‍, --device= ഐച്ഛികം ഉപയോഗിച്ചു് വ്യക്തമാക്കുന്ന ഡിവൈസ് നാമമുള്ള നെറ്റ്‌വര്‍ക്ക് ബ്രിഡ്ജ് തയ്യാറാക്കുന്നു. --bridgeslaves= ഐച്ഛികത്തില്‍ നിഷ്കര്‍ഷിയ്ക്കുന്ന ഡിവൈസുകള്‍ ബ്രിഡ്ജിലേക്കു് ചേര്‍ക്കുന്നു. ഉദാഹരണത്തിനു്:
      network --device=bridge0 --bridgeslaves=em1
    • --bridgeopts=: ബ്രിഡ്ജ് ചെയ്ത ഇന്റര്‍ഫെയിസിനുള്ള കോമാ ഉപയോഗിച്ച് വേര്‍തിരിയ്ക്കുന്ന പരാമീറ്ററുകളുടെ പട്ടിക. ലഭ്യമായ മൂല്ല്യങ്ങള്‍: stp, priority, forward-delay, hello-time, max-age, ageing-time. ഈ പരാമീറ്ററുകളെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി nm-settings(5) മാന്‍ താള്‍ കാണുക.
  • autopart കമാന്‍ഡിനുള്ള പുതിയ ഐച്ഛികം - --fstype. ഒരു കിക്ക്സ്റ്റാര്‍ട്ട് ഫയലില്‍ ഓട്ടോമാറ്റിക്ക് പാര്‍ട്ടീഷനിങ് ഉപയോഗിയ്ക്കുമ്പോള്‍, സ്വതവേയുള്ള ഫയല്‍ സിസ്റ്റം രീതി (xfs) മാറ്റുന്നതിനു് ഇതു് സഹായിയ്ക്കുന്നു.
  • മെച്ചപ്പെട്ട ഡോക്കര്‍ പിന്തുണയ്ക്കു് അനവധി പുതിയ വിശേഷതകള്‍ കിക്ക്സ്റ്റാര്‍ട്ടിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. ഇവ:
    • repo --install: /etc/yum.repos.d/ ഡയറക്ടറിയിലുള്ള ഇന്‍സ്റ്റോള്‍ ചെയ്ത സിസ്റ്റില്‍ ഈ പുതിയ ഐച്ഛികം ലഭ്യമാക്കുന്ന റിപ്പോസിറ്ററി ക്രമീകരണം സൂക്ഷിയ്ക്കുന്നു. ഇതു് ഉപയോഗിയ്ക്കാതെ, കിക്ക്സ്റ്റാര്‍ട്ട് ഫയലില്‍ ക്രമീകരിച്ചിട്ടുള്ള റിപ്പോസിറ്ററി ഇന്‍സ്റ്റലേഷന്‍ പ്രക്രിയയില്‍ മാത്രമേ ലഭ്യമാകൂ, ഇന്‍സ്റ്റോള്‍ ചെയ്ത സിസ്റ്റത്തില്‍ ലഭ്യമാകില്ല.
    • bootloader --disabled: ബൂട്ട് ലോഡര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതില്‍ നിന്നും ഇതു് തടയുന്നു.
    • %packages --nocore: @core പാക്കേജ് ഗ്രൂപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു് സിസ്റ്റത്തിനു് തടസ്സമാകുന്ന കിക്ക്സ്റ്റാര്‍ട്ട് ഫയലിന്റെ %packages ഭാഗത്തിനുള്ള പുതിയ ഐച്ഛികം. കണ്ടെയിനറുകള്‍ക്കൊപ്പം ഉപയോഗിയ്ക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു് ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നു.
    ഡോക്കര്‍ കണ്ടെയിനറുകളുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ മാത്രമേ വിശദീകരിച്ച ഐച്ഛികങ്ങള്‍ പ്രയോജനകരമാകൂ. ഇവ സാധാരണയുള്ള ഇന്‍സ്റ്റലേഷനു് ഉപയോഗിയ്ക്കുമ്പോള്‍ ഉപയോഗിയ്ക്കാത്ത തരത്തിലുള്ള സിസ്റ്റത്തിനു് കാരണമാകുന്നു

അനക്കോണ്ട എന്‍ട്രോപി

  • Red Hat Enterprise Linux 7.1-ല്‍, ഡിസ്ക് എന്‍ക്രിപ്റ്റ് ചെയ്യണമെങ്കില്‍ അനക്കോണ്ട എന്‍ട്രോപ്പി ശേഖരിയ്ക്കുന്നു. കുറഞ്ഞ തലത്തിലുള്ള എന്‍ട്രോപ്പിയുള്ള ഡേറ്റയുടെ എന്‍ക്രിപ്റ്റ് ചെയ്ത ശൈലി കാരണമുണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ഇതു് തടയുന്നു. അതിനാല്‍, എന്‍ക്രിപ്റ്റ് ചെയ്ത ശൈലി തയ്യാറാക്കുമ്പോള്‍ ആവശ്യമായ എന്‍ട്രോപ്പി ശേഖരിയ്ക്കുന്നതു് വരെ അനക്കോണ്ട കാത്തിരിയ്ക്കുന്നു, ഈ സമയം കുറയ്ക്കുന്നതിനും ഉപയോക്താവിനെ സഹായിയ്ക്കുന്നു.

ഗ്രാഫിക്കല്‍ ഇന്‍സ്റ്റോളറിലുള്ള ബിള്‍ട്ടിന്‍ സഹായം

ഇന്‍സ്റ്റോളറിന്റെ ഗ്രാഫിക്കല്‍ ഇന്റര്‍ഫെയിസിലുള്ള ഓരോ സ്ക്രീനിലും Initial Setup പ്രയോഗത്തിലും മുകളില്‍ വലതു് കോണില്‍ Help ബട്ടണുണ്ടു്. ഇതില്‍ ക്ലിക്ക് ചെയ്താല്‍, അപ്പോഴുള്ള സ്ക്രീനിനു് ഉചിതമായ ഇന്‍സ്റ്റലേഷന്‍ ഗൈഡിന്റെ ഭാഗം Yelp ബ്രൌസറില്‍ ലഭ്യമാകുന്നു.

2.2. ബൂട്ട് ലോഡര്‍

yaboot-നു് പകരം IBM Power  സിസ്റ്റങ്ങള്‍ക്കുള്ള ഇന്‍സ്റ്റലേഷന്‍ മീഡിയാ ഇപ്പോള്‍ GRUB2 ബൂട്ട് ലോഡര്‍ ഉപയോഗിയ്ക്കുന്നു. പവറിനുള്ള Red Hat Enterprise Linux-ന്റെ വലിയ എഡ്യന്‍ വേരിയന്റിനു് GRUB2 ആണു് ഉചിതം, പക്ഷേ yaboot പ്രയോഗവും ഉപയോഗിയ്ക്കാം. പുതുതായി അവതരിപ്പിച്ച ലിറ്റില്‍ എഡ്യന്‍ വേരിയന്റിനു് ബൂട്ട് ചെയ്യുന്നതിനു് GRUB2 ആവശ്യമാണു്.
GRUB2 ഉപയോഗിയ്ക്കുന്ന IBM Power സിസ്റ്റങ്ങള്‍ക്കുള്ള നെറ്റ്‌വര്‍ക്ക് ബൂട്ട് സര്‍വര്‍ സജ്ജമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇന്‍സ്റ്റലേഷന്‍ ഗൈഡ് കാണുക.

പാഠം 3. സംഭരണം

എല്‍വിഎം ക്യാഷ്

Red Hat Enterprise Linux 7.1 എല്‍വിഎം ക്യാഷിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ചെറിയ പെട്ടെന്നുള്ള ഡിവൈസ് വലിയ പതിയെയുള്ള ഡിവൈസുകളിലേക്കു് ക്യാഷായി ലോജിക്കല്‍ വോള്യങ്ങള്‍ തയ്യാറാക്കുന്നതിനു് ഈ വിശേഷത അനുവദിയ്ക്കുന്നു. ക്യാഷ് ലോജിക്കല്‍ വോള്യങ്ങള്‍ തയ്യാറാക്കുന്നതനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി lvm(8) മാനുവല്‍ താള്‍ കാണുക.
കാഷ് ലോജിക്കല്‍ വോള്യങ്ങള്‍ (എല്‍വി) ഉപയോഗിയ്ക്കുന്നതിനുള്ള നിബന്ധനകള്‍ കാണുക:
  • ക്യാഷ് എല്‍വി മുകള്‍ തലത്തിലുള്ള ഡിവൈസ് ആയിരിയ്ക്കണം. ഥിന്‍ പൂള്‍ എല്‍വി, റെയിഡ് എല്‍വിയുടെ ഇമേജ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ഉപ-എല്‍വി തരമായി ഉപയോഗിയ്ക്കുവാന്‍ സാധ്യമല്ല.
  • തയ്യാറാക്കിയശേഷം ക്യാഷ് എല്‍വിയുടെ വിശേഷതയില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ല. ഇവയില്‍ മാറ്റം വരുത്തുന്നതിനു്, ക്യാഷ് നീക്കം ചെയ്തു് ആവശ്യമുള്ള വിശേഷതകളുമായി അതു് വീണ്ടും തയ്യാറാക്കുക.

libStorageMgmt എപിഐയ്ക്കൊപ്പമുള്ള സംഭരണ അറേ മാനേജ്മെന്റ്

Red Hat Enterprise Linux 7.1-ല്‍, libStorageMgmt-ലുള്ള സ്റ്റോറേജ് അറേ മാനേജ്മെന്റ്, സ്റ്റോറേജ് അറേ ഇന്‍ജിപന്‍ഡന്റ് എപിഐ, പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. നല്‍കിയ എപിഐ സ്ഥിരതയുള്ളതാണു്, അനവധി തരത്തിലുള്ള സംഭരണ അറേ കൈകാര്യം ചെയ്യുന്നതിനു് സഹായിയ്ക്കുന്നു. സംഭരണം ക്രമീകരിയ്ക്കുന്നതിനും കമാന്‍ഡ് ലൈന്‍ ഇന്റര്‍ഫെയിസില്‍ സ്റ്റോറേജ് മാനേജ്മെന്റ് ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകള്‍ക്കു് libStorageMgmt ഉപയോഗിയ്ക്കാം. Targetd പ്ലഗിന്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നില്ല, ടെക്നോളജി പ്രിവ്യൂ ആകുന്നു.
  • NetApp ഫൈലര്‍ (ontap 7-മോഡ്)
  • Nexenta (nstor 3.1.x മാത്രം)
  • എസ്എംഐ-എസ്, താഴെയുള്ള കച്ചവടക്കാര്‍ക്ക്:
    • HP 3PAR
      • ഒഎസ് പതിപ്പ് 3.2.1 അല്ലെങ്കില്‍ പിന്നീടുള്ളതു്
    • ഇഎംസി വിമാക്സ്, വിഎന്‍എക്സ്
      • Solutions Enabler V7.6.2.48 അല്ലെങ്കില്‍ പിന്നീടുള്ളതു്
      • SMI-S Provider V4.6.2.18 hotfix കിറ്റ് അല്ലെങ്കില്‍ പിന്നീടുള്ളതു്
    • എച്ഡിഎസ് വിഎസ്‌‌പി നോണ്‍-എംബഡഡ് പ്രൊവൈഡര്‍
      • Hitachi Command Suite v8.0 അല്ലെങ്കില്‍ പിന്നീടുള്ളതു്
libStorageMgmt-നെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, Storage Administration Guide-ലുള്ള ഉചിതമായ പാഠഭാഗം കാണുക.

എല്‍എസ്ഐ സിന്‍ക്രോയ്ക്കുള്ള പിന്തുണ

എല്‍എസ്ഐ സിന്‍ക്രോ സിഎസ് ഹൈ-അവയിലബിളിറ്റി ഡയറക്ടറ് അറ്റാച്ഡ് സ്റ്റോറേജ് (എച്എ-ഡിഎഎസ്) അഡാപ്ടറുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു് megaraid_sasഡ്രൈവര്‍ Red Hat Enterprise Linux 7.1-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. മുമ്പു് പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്ന അഡാപ്റ്ററുകള്‍ക്കു് ‌, megaraid_sas ഡ്രൈവര്‍ പൂര്‍ണ്ണമായി പിന്തുണ നല്‍കുമ്പോള്‍, സിന്‍ക്രോ സിഎസിനുള്ള ഡ്രൈവറിന്റെ ഉപയോഗം ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാണു്. നിങ്ങളുടെ സിസ്റ്റം ഇന്റഗ്രേറ്റര്‍, അല്ലെങ്കില്‍ സിസ്റ്റം കച്ചവടക്കാരന്‍, അല്ലെങ്കില്‍ നേരിട്ട് എല്‍എസ്ഐ അഡാപ്ടറിനുള്ള പിന്തുണ ലഭ്യമാക്കുന്നു. Red Hat Enterprise Linux 7.1-ല്‍ സിന്‍ക്രോ സിഎസ് ഉപയോഗിയ്ക്കുന്ന ഉപയോക്താക്കള്‍ Red Hat, എല്‍എസ്ഐ എന്നിവയിലേക്കു് അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. എല്‍എസ്ഐ സിന്‍ക്രോ സിഎസ് സംവിധാനങ്ങള്‍ക്കുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, http://www.lsi.com/products/shared-das/pages/default.aspx കാണുക.

എല്‍വിഎം ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയിസ്

Red Hat Enterprise Linux 7.1, എല്‍വിഎം ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയിസ് (എപിഐ) ഒരു ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കുന്നു. എല്‍വിഎമിന്റെ ചില കാര്യങ്ങള്‍ അന്വേഷിയ്ക്കുന്നതിനും നിയന്ത്രിയ്ക്കുന്നതിനും ഈ എപിഐ ഉപയോഗിയ്ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി lvm2app.h ഹെഡര്‍ ഫയല്‍ കാണുക.

ഡിഐഎഫ്/ഡിഐഎക്സ് പിന്തുണ

എസ്‌സിഎസ്ഐ നിലവാരത്തിലേക്കുള്ളൊരു പുതിയ സംവിധാനമാണു് ഡിഐഎഫ്/ഡിഐഎക്സ്. ഇതു് Red Hat Enterprise Linux 7.1-ല്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു. ഡേറ്റാ ഇന്റഗ്രിറ്റി ഫീള്‍ഡ് (ഡിഐഎഫ്) നല്‍കി, സാധാരണ ഉപയോഗിയ്ക്കുന്ന 512-ബൈറ്റ് ഡിസ്ക് ബ്ലോക്കിന്റെ വ്യാപ്തി 512-ല്‍ നിന്നും 520 ബൈറ്റുകളിലേക്കു് ഡിഐഎഫ്/ഡിഐഎക്സ് വര്‍ദ്ധിപ്പിയ്ക്കുന്നു. ഒരു ഡേറ്റാ സൂക്ഷിയ്ക്കുമ്പോള്‍, ഹോസ്റ്റ് ബസ് അഡാപ്ടര്‍ (എച്ബിഎ) കണക്കു കൂട്ടുന്ന ഡേറ്റാ ബ്ലോക്കിനുള്ള ചെക്ക്സം മൂല്ല്യം ഡിഐഎഫ് സൂക്ഷിയ്ക്കുന്നു. ലഭ്യമാകുമ്പോള്‍ സംഭരണ ഡിവൈസ് ചെക്ക്സം ഉറപ്പാക്കുന്നു, ഇതു് ഡേറ്റയും ചെക്ക്സമും സൂക്ഷിയ്ക്കുന്നു. ഡേറ്റാ വായിയ്ക്കുമ്പോള്‍, സംഭരണ ഡിവൈസും ലഭ്യമാകുന്ന എച്ബിഎയും ചെക്ക്സം പരിശോധിയ്ക്കുന്നു.
കൂടുത്ല‍ വിവരങ്ങള്‍ക്കായി, Storage Administration Guide-ലുള്ള Block Devices with DIF/DIX Enabled എന്ന ഭാഗം കാണുക.

മെച്ചപ്പെട്ട device-mapper-multipath സിന്റാക്സ് പിശക് പരിശോധനയും ഔട്ട്പുട്ടും

multipath.conf ഫയല്‍ ഉറപ്പാക്കുന്നതിനു് device-mapper-multipath പ്രയോഗം മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. അതിനാല്‍, multipath.conf-ല്‍ പാഴ്സ് ചെയ്യുവാന്‍ സാധ്യമല്ലാത്ത വരികളുണ്ടെങ്കില്‍, device-mapper-multipath പിശക് രേഖപ്പെടുത്തുന്നു, തെറ്റായ പാഴ്സിങ് ഒഴിവാക്കുന്നതിനു് ഈ വരികള്‍ ഉപേക്ഷിയ്ക്കുന്നു.
കൂടാതെ, multipathd show paths format കമാന്‍ഡിനുള്ള വൈള്‍ഡ്കാര്‍ഡ് എക്സ്പ്രഷനുകള്‍ ചേര്‍ത്തിരിയ്ക്കുന്നു:
  • ഹോസ്റ്റ്, ടാര്‍ഗസ്റ്റ് ഫൈബര്‍ ചാനല്‍ വേള്‍ഡ് വൈഡ് നോഡ് നാമങ്ങള്‍ക്കുള്ള %N , %n
  • ഹോസ്റ്റ്, ടാര്‍ഗസ്റ്റ് ഫൈബര്‍ ചാനല്‍ വേള്‍ഡ് വൈഡ് പോര്‍ട്ട് നാമങ്ങള്‍ക്കുള്ള %R, %r.
ഫൈബര്‍ ചാനല്‍ ഹോസ്റ്റുകള്‍, ലക്ഷ്യങ്ങള്‍, അവയുടെ പോര്‍ട്ടുകള്‍ എന്നിവയ്ക്കൊപ്പം മള്‍ട്ടിപാഥുകളുമായി ബന്ധപ്പെടുവാന്‍ എളുപ്പമാണു്.

പാഠം 4. ഫയല്‍ സിസ്റ്റങ്ങള്‍

Btrfs ഫയല്‍ സിസ്റ്റത്തിനുള്ള പിന്തുണ

Btrfs (B-Tree) ഫയല്‍ സിസ്റ്റം നിലവില്‍ Red Hat Enterprise Linux 7.1-ല്‍ ടെക്നോളജി പ്രിവ്യൂ ആയി പിന്തുണയ്ക്കുന്നു. അധികമായ കൈകാര്യം ചെയ്യല്‍, സ്ഥിരത എന്നിവ ഈ ഫയല്‍ സിസ്റ്റം ലഭ്യമാക്കുന്നു. സ്നാപ്പ്ഷോട്ടുകള്‍ തയ്യാറാക്കുന്നതിനും കമ്പ്രഷനും ഇന്റഗ്രറ്റേജ് ഡിവൈസ് മാനേജ്മെന്റിനും ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നു.

പാരലല്‍ എന്‍എഫ്എസിനുള്ല പിന്തുണ

സംഭരണ ഡിവൈസുകള്‍ നേരിട്ടും അല്ലാതെയും ലഭ്യമാക്കുന്നതിനു് ക്ലയന്റുകളെ അനുവദിയ്ക്കുന്നതിനുള്ള എന്‍എഫ്എസ് v4.1-ന്റെ ഭാഗമാണു് പാരലല്‍ എന്‍എഫ്എസ് (pNFS). സാധാരണയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു്, pNFS ആര്‍ക്കിറ്റക്ചര്‍ എന്‍എഫ്എസ് സര്‍വറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
പലതരത്തിലുള്ള 3 സംഭരണ സമ്പ്രദായങ്ങള്‍ അല്ലെങ്കില്‍ ശൈലികള്‍ pNFS നിഷ്കര്‍ഷിയ്ക്കുന്നു: ഫയലുകള്‍, ഒബ്ജക്ടുകള്‍, ബ്ലോക്കുകള്‍. Red Hat Enterprise Linux 7.1 ക്ലയന്റ് പൂര്‍ണ്ണമായി ഫയലുകളുടെ ശൈലി, ബ്ലോക്കുകളും വസ്തുക്കളുടെ ശൈലികളെ പിന്തുണയ്ക്കുന്നു. ഇതു് ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു.
പുതിയ pNFS ശൈലി രീതികള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ ശൈലികള്‍ ലഭ്യമാക്കുന്നതിനും പങ്കാളികളുമായി പ്രവര്‍ത്തിയ്ക്കുന്നതിനു് Red Hat തുടരുന്നു.
pNFS-ലുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, http://www.pnfs.com/ കാണുക.

പാഠം 5. കേര്‍ണല്‍

Ceph ബ്ലോക്ക് ഡിവൈസുകള്‍ക്കുള്ള പിന്തുണ

libceph.ko , rbd.ko എന്നീ ഘടകങ്ങള്‍ Red Hat Enterprise Linux 7.1 കേര്‍ണലിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. XFS അല്ലെങ്കില്‍ ext4 പോലുള്ളൊരു ഫയല്‍ സിസ്റ്റമായി മൌണ്ട് ചെയ്തു് ഫോര്‍മാറ്റ് ചെയ്യുന്നതിനു് സാധാരണയുള്ള ഡിസ്ക് ഡിവൈസ് എന്‍ട്രിയായി ഒരു സിഫ് ബ്ലോക്ക് ഡിവൈസിനെ കാണുന്നതിനു് ലിനക്സ് ഹോസ്റ്റിനെ ആര്‍ബിഡി കേര്‍ണല്‍ ഘടകങ്ങള്‍ അനുവദിയ്ക്കുന്നു.
CephFS ഘടകത്തില്‍, ceph.ko, Red Hat Enterprise Linux 7.1-ല്‍ നിലവില്‍ പിന്തുണയ്ക്കുന്നില്ല.

ഒന്നിച്ചുള്ള ഫ്ലാഷ് എംസിഎല്‍ പരിഷ്കരണങ്ങള്‍

IBM System z ആര്‍ക്കിറ്റക്ചറില്‍ Red Hat Enterprise Linux 7.1-ല്‍ മൈക്രോകോഡ് ലവല്‍ അപ്ഗ്രേഡുകള്‍ (എംസിഎല്‍) പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു. ഫ്ലാഷ് സ്റ്റോറേജ് മീഡിയിലേക്കുള്ള ഐ ഒ പ്രക്രിയകളെ ബാധിയ്ക്കാതെ ഇവ ലഭ്യമാക്കാം.

ഡൈനമിക്ക് കേര്‍ണല്‍ പാച്ചിങ്

ഡൈനമിക്ക് കേര്‍ണല്‍ പാച്ച് പാലകനായ kpatch, Red Hat Enterprise Linux 7.1 ഒരു ടെക്നോളജി പ്രിവ്യൂ ആയി അവതരിപ്പിയ്ക്കുന്നു. റീബൂട്ട് ചെയ്യാതെ കേര്‍ണല്‍ പാച്ച് ചെയ്യുന്നതിനുള്ള ബൈനറി കേര്‍ണല്‍ പാച്ചുകളുടെ കൂട്ടം കൈകാര്യം ചെയ്യുന്നതിനു് kpatch അനുവദിയ്ക്കുന്നു. AMD64 , Intel 64 എന്നീ ആര്‍ക്കിറ്റക്ചറുകള്‍ മാത്രം kpatch പിന്തുണയ്ക്കുന്നു.

ഒരു സിപിയുവിനേക്കാള്‍ കൂടുതലുള്ള ക്രാഷ് കേര്‍ണല്‍

ഒരു സിപിയുവില്‍ കൂടുതലിനൊപ്പം ക്രാഷ് കേര്‍ണലിലൂടെ ബൂട്ടിങ് Red Hat Enterprise Linux 7.1 പ്രവര്‍ത്തന സജ്ജമാക്കുന്നു. ഇതൊരു ടെക്നോളജി പ്രിവ്യൂ ആകുന്നു.

dm-era ലക്ഷ്യം

dm-era device-mapper ലക്ഷ്യം Red Hat Enterprise Linux 7.1-ല്‍ ടെക്നോളജി പ്രിവ്യൂ ആയി അവതരിപ്പിയ്ക്കുന്നു. "era" എന്ന ഉപയോക്തൃ നിശ്ചയിച്ച സമയത്തു് സൂക്ഷിച്ച ബ്ലോക്കുകള്‍ കൈകാര്യം ചെയ്യുന്നതിനു് dm-era സഹായിയ്ക്കുന്നു. ഓരോ era ലക്ഷ്യവും 32-ബിറ്റ് കൌണ്ടര്‍ വര്‍ദ്ധിപ്പിച്ചു് നിലവിലുള്ള സമയം കൈകാര്യം ചെയ്യുന്നു. അവസാന ബാക്കപ്പിനു് ശേഷം ഏതു് ബ്ലോക്കുകളിലാണു് മാറ്റം വരുത്തിയതെന്നു് കണ്ടുപിടിയ്ക്കുന്നതിനു് ഈ സംവിധാനം ബാക്കപ്പ് സോഫ്റ്റ്‌വെയറിനെ അനുവദിയ്ക്കുന്നു. ക്യാഷ് വീണ്ടെടുക്കുന്നതിനു് ഉള്ളടക്കത്തിന്റെ പകുതി പരീക്ഷണം അനുവദിയ്ക്കുന്നു. dm-era, dm-cache-നൊപ്പം പങ്കിടുമെന്നു് പ്രതീക്ഷിയ്ക്കുന്നു.

Cisco വിഐസി കേര്‍ണല്‍ ഡ്രൈവര്‍

ടെക്നോളജി പ്രിവ്യൂ ആയി Cisco VIC ഇന്‍ഫിബാന്‍ഡ് കേര്‍ണല്‍ ഡ്രൈവര്‍ Red Hat Enterprise Linux 7.1-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. Cisco ആര്‍ക്കിറ്റക്ചറില്‍ റിമോട്ട് ഡയറക്ടറി മെമ്മറി ആക്സസ്സ് (RDMA) ഉപയോഗം അനുവദിയ്ക്കുന്നു.

hwrng-ലുള്ള എന്‍ഹാന്‍സ്ഡ് എന്‍ട്രോപ്പി മാനേജ്മെന്റ്

ലിനക്സ് ഗസ്റ്റുകള്‍ക്കുള്ള പാരാവിര്‍ച്ച്വലൈസ്ഡ് ഹാര്‍ഡ്‌വെയര്‍ RNG (hwrng) virtio-rng മുഖേന Red Hat Enterprise Linux 7.1-ല്‍ മെച്ചപ്പെടുത്തുന്നു. മുമ്പു്, ഗസ്റ്റില്‍ rngd ഡെമണ്‍ ആരംഭിച്ചു്, ഗസ്റ്റിന്റെ കേര്‍ണല്‍ എന്‍ട്രോപ്പി പൂളിലേക്കു് നയിയ്ക്കുന്നു. Red Hat Enterprise Linux 7.1-ല്‍, ഇതു് നീക്കം ചെയ്തിരിയ്ക്കുന്നു. ഗസ്റ്റ് എന്‍ട്രോപ്പി പ്രത്യേക നിലയില്‍ നിന്നും താഴുമ്പോള്‍, virtio-rng ഡിവൈസില്‍ നിന്നും പുതിയ khwrngd ത്രെഡ് എന്‍ട്രോപ്പി ലഭ്യമാക്കുന്നു. കെവിഎം ഹോസ്റ്റുകള്‍ ലഭ്യമാക്കുന്ന പാരാവിര്‍ച്ച്വലൈസ്ഡ് ഹാര്‍ഡ്‌വെയര്‍ RNG ഉണ്ടാകുന്നതില്‍ Red Hat Enterprise Linux മെച്ചപ്പെട്ട സുരക്ഷ ലഭ്യമാക്കുന്നു.

ഷെഡ്യൂളര്‍ ലോഡ്-ബാലന്‍സിങ് പ്രവര്‍ത്തനത്തിന്റെ മെച്ചപ്പെടുത്തല്‍

മുമ്പു്, നിശ്ചലമായഎല്ലാ സിപിയുകള്‍ക്കും ഷെഡ്യൂളര്‍ ലോഡ്-ബാലന്‍സിങ് സജ്ജമാക്കുന്നു. Red Hat Enterprise Linux 7.1-ല്‍, ലോഡ് ബാലന്‍സിങിനുള്ള സിപിയുവിനു് നിശ്ചലമായ ബാലന്‍സിങ് ലഭ്യമാക്കുന്നു. പ്രവര്‍ത്തനത്തിലുള്ള സിപിയുകളില്‍ ലോഡ് ബാലന്‍സിങ് കുറയ്ക്കുന്നു. അതിനാല്‍ ഷെഡ്യൂളര്‍ നടപ്പിലാക്കുന്ന ആവശ്യമില്ലാത്ത പ്രവര്‍ത്തനം ഇതിനെ മെച്ചപ്പെടുത്തുന്നു.

ഷെഡ്യൂളറിലുള്ള newidle ബാലന്‍സ്

പ്രവര്‍ത്തനത്തിലുള്ള ജോലികളുണ്ടെങ്കില്‍ newidle ബാലന്‍സ് കോഡില്‍ അവ തെരയുന്നതു് നിര്‍ത്തുന്നതിനു് ഷെഡ്യൂളറിനെ മാറ്റുക.

Per-Node 1GB ഹ്യൂജ് പേജ് അലോക്കേഷന്‍ HugeTLB പിന്തുണയ്ക്കുന്നു

റണ്‍ടൈമില്‍ ജൈജാന്റിക്ക് താള്‍ അലോക്കേഷനിലുള്ള പിന്തുണ Red Hat Enterprise Linux 7.1 സജ്ജമാക്കുന്നു. റണ്‍ടൈമില്‍ 1GB ലഭ്യമാക്കുന്ന നോണ്‍ യൂണിഫോം മെമ്മറി ആക്സസ്സ് നോഡ് നല്‍കുന്നതിനു് 1GB hugetlbfs ഉപയോക്താവിനെ അനുവദിയ്ക്കുന്നു..

പുതിയ എംസിഎസ് അടിസ്ഥാനത്തിലുള്ള ലോക്കിങ് സംവിധാനം

Red Hat Enterprise Linux 7.1 പുതിയ ലോക്കിങ് സംവിധാനം അവതരിപ്പിയ്ക്കുന്നു, എംസിഎസ് പൂട്ടുന്നു. വലിയ സിസ്റ്റങ്ങളില്‍ പുതിയ ലോക്കിങ് സംവിധാനം spinlock കുറയ്ക്കുന്നു, ഇതു് Red Hat Enterprise Linux 7.1-ല്‍ spinlocks ഉചിതമാക്കുന്നു..

8KB-യില്‍ നിന്നും 16KB-ലേക്കു് പ്രൊസസ്സ് സ്റ്റാക്ക് വ്യാപ്തി വര്‍ദ്ധനവു്

Red Hat Enterprise Linux 7.1-ല്‍, കേര്‍ണലിന്റെ സ്റ്റാക്ക് വ്യാപ്തി 8KB-ല്‍ നിന്നും 16KB-ലായി വലിപ്പം കൂട്ടുന്നു.

perf, systemtap-ലുള്ള uprobe , uretprobe വിശേഷതകള്‍

Red Hat Enterprise Linux 7.1-ല്‍, uprobe , uretprobe എന്നീ വിശേഷതകള്‍ ശരിയായി perf കമാന്‍ഡിലും systemtap സ്ക്രിപ്റ്റിലും പ്രവര്‍ത്തിയ്ക്കുന്നു.

എന്‍ഡ്-ടുഎന്‍ഡ് ഡേറ്റാ കണ്‍സ്റ്റിറ്റന്‍സി പരിശോധന

Red Hat Enterprise Linux 7.1-ല്‍ IBM System z-ല്‍ എന്‍ഡ്-ടു-എന്‍ഡ് സ്ഥിരത പരിശോധന പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ഇതു് ഡേറ്റാ ഇന്റഗ്രിറ്റി മെച്ചപ്പെടുത്തുന്നു, ഡേറ്റാ കറപ്ഷന്‍ തടയുന്നു.

32-ബിറ്റ് സിസ്റ്റങ്ങളില്‍ DRBG

Red Hat Enterprise Linux 7.1-ല്‍, ഡിറ്റര്‍മിനിസ്റ്റിക്ക് റാന്‍ഡം ബിറ്റ് ജനറേറ്റര്‍ (DRBG) 32-ബിറ്റ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നതിനു് പരിഷ്കരിച്ചിരിയ്ക്കുന്നു.

വലിയ ക്രാഷ് കേര്‍ണല്‍ വ്യാപ്തികള്‍ക്കുള്ള പിന്തുണ

Red Hat Enterprise Linux 7.1-ല്‍ കൂടുതല്‍ മെമ്മറിയുള്ള (4TB-യില്‍ കൂടുതല്‍) സിസ്റ്റങ്ങളില്‍ Kdump കേര്‍ണല്‍ ക്രാഷ് സംവിധാനം പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.

പാഠം 6. വിര്‍ച്ച്വലൈസേഷന്‍

vCPUs കെവിഎമിന്റെ ഏറ്റവും കൂടിയ തെറ്റായ എണ്ണം

ഒരു കെവിഎം ഗസ്റ്റിലുള്ള ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന വിര്‍ച്ച്വല്‍ സിപിയുകള്‍ (vCPUs) 240 ആയി കൂട്ടിയിരിയ്ക്കുന്നു. ഉപയോക്താവിനു് ഗസ്റ്റിനുള്ള നല്‍കുവാനുള്ള വിര്‍ച്ച്വല്‍ പ്രൊസസ്സിങ് യൂണിറ്റുകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു, ഇങ്ങനെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

QEMU, KVM, libvirt API എന്നിവയ്ക്കള്ള 5th ജനറേഷന്‍ ഇന്റല്‍ കോര്‍ പുതിയ ഇന്‍സ്ട്രക്ഷന്‍ പിന്തുണ

Red Hat Enterprise Linux 7.1-നൊപ്പം, QEMU ഹൈപ്പര്‍വൈസര്‍, കെവിഎം കേര്‍ണല്‍ കോഡ്, libvirt എപിഐ എന്നിവയിലേക്കു് 5th ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രൊസസ്സറുകളിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഇങ്ങനെ കെവിഎം ഗസ്റ്റുകള്‍ക്കു് ഈ നിര്‍ദ്ദേശങ്ങളും വിശേഷതകളും ഉപയോഗിയ്ക്കാം: ADCX, ADOX, RDSFEED, PREFETCHW, സൂപ്പര്‍വൈസര്‍ മോഡ് ആക്സസ്സ് പ്രിവന്‍ഷന്‍ (എസ്എംഎപി).

കെവിഎം ഗസ്റ്റുകള്‍ക്കുള്ള യുഎസ്ബി 3.0 പിന്തുണ

യുഎസ്ബി 3.0 hostadapter (xHCI) എമുലേഷന്‍ ചേര്‍ത്തു് മെച്ചപ്പെട്ട യുഎസ്ബി പിന്തുണ Red Hat Enterprise Linux 7.1 ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കുന്നു.

dump-guest-memory കമാന്‍ഡിനുള്ള കമ്പ്രഷന്‍

Red Hat Enterprise Linux 7.1-ല്‍, dump-guest-memory കമാന്‍ഡ് ക്രാഷ് ഡമ്പ് കമ്പ്രഷനെ പിന്തുണയ്ക്കുന്നു. ഗസ്റ്റ് ക്രാഷ് ഡമ്പുകള്‍ക്കു് കുറഞ്ഞ ഹാര്‍ഡ് ഡ്രൈവ് സ്ഥലത്തിനു് virsh dump കമാന്‍ഡ് ഉപയോഗിയ്ക്കുവാന്‍ സാധ്യമല്ലാത്ത ഉപയോക്താക്കള്‍ക്കു് ഇതു് സാധ്യമാകുന്നു. കൂടാതെ, ഒരു നോണ്‍-കമ്പ്രസ്സ് ഗസ്റ്റിനെ സൂക്ഷിയ്ക്കുന്നതിനേക്കാള്‍ എളുപ്പം കമ്പ്രസ്ഡ് ഗസ്റ്റ് ക്രാഷ് ഡമ്പ് സൂക്ഷിയ്ക്കുന്നതാണു്.

ഓപ്പണ്‍ വിര്‍ച്ച്വല്‍ മഷീന്‍ ഫേംവെയര്‍

Red Hat Enterprise Linux 7.1-ല്‍ ഓപ്പണ്‍ വിര്‍ച്ച്വല്‍ മഷീന്‍ ഫേംവെയര്‍ (ഒവിഎംഎഫ്) ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കുന്നു. AMD64 , Intel 64 ഗസ്റ്റുകള്‍ക്കു് ഒവിഎംഎഫ് ഒരു യുഇഎഫ്ഐ സെക്യൂര്‍ ബൂട്ട് എന്‍വയണ്മെന്റാകുന്നു.

ഹൈപ്പര്‍-വിയിലുള്ള നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍

നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു് ഹൈപ്പര്‍-വി നെറ്റ്‌വര്‍ക്ക് ഡ്രൈവറിന്റെ പുതിയ വിശേഷതകള്‍ പിന്തുണയ്ക്കുന്നു. ഉദാഹരണത്തിനു്, റിസീവ്-സൈഡ് സ്കേലിങ്, ലാര്‍ജ് സെന്‍ഡ് ഓഫ്‌ലോഡ്, സ്കാറ്റര്‍/ഗാഥര്‍ ഐ/ഒ എന്നിവ പിന്തുണയ്ക്കുന്നു, നെറ്റ്‌വര്‍ക്ക് ത്രൂപുട്ട് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നു.

hyperv-daemons-ലുള്ള hypervfcopyd

hypervfcopyd ഡെമണ്‍ hyperv-daemons പാക്കേജുകളിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. Hyper-V 2012 R2 ഹോസ്റ്റില്‍ പ്രവര്‍ത്തിയ്ക്കുന്ന ലിനക്സ് ഗസ്റ്റിനുള്ള ഫയല്‍ പകര്‍ത്തുന്ന പ്രവര്‍ത്തനത്തിന്റെ ആവിഷ്കരണമാണു് hypervfcopyd. Linux ഗസ്റ്റിലേക്കു് ഹോസ്റ്റിനെ ഫയല്‍ പകര്‍ത്തുവാന്‍ സഹായിയ്ക്കുന്നു (VMBUS-ല്‍).

libguestfs-ലുള്ള പുതിയ വിശേഷതകള്‍

Red Hat Enterprise Linux 7.1-ല്‍ libguestfs-ല്‍ അനേകം പുതിയ വിശേഷതകള്‍ ലഭ്യമാക്കുന്നു.
New Tools
  • virt-builder — വിര്‍ച്ച്വല്‍ മഷീന്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പുതിയ പ്രയോഗം. ഗസ്റ്റുകള്‍ തയ്യാറാക്കി അവയെ യഥേഷ്ടം ഉപയോഗിയ്ക്കുന്നതിനു് virt-builder ഉപയോഗിയ്ക്കുക.
  • virt-customize — വിര്‍ച്ച്വല്‍ മഷീന്‍ ഡിസ്ക് ഇമേജുകള്‍ യഥേഷ്ടമാക്കുന്നതിനുള്ള പുതിയ പ്രയോഗം. പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തു്, ക്രമീകരണ ഫയലുകള്‍ ചിട്ടപ്പെടുത്തി, സ്ക്രിപ്റ്റുകള്‍ നടപ്പിലാക്കി, രഹസ്യവാക്കുകള്‍ സജ്ജമാക്കുന്നതിനു് virt-customize ഉപയോഗിയ്ക്കുക.
  • virt-diff — രണ്ടു് വിര്‍ച്ച്വല്‍ മഷീനുകള്‍ തമ്മിലുള്ള വ്യത്യാസം കാണുന്നതിനുള്ള പുതിയ പ്രയോഗം. സ്നാപ്പ്ഷോട്ടുകളിലുള്ള മാറ്റങ്ങള്‍ക്കായി virt-diff കാണുക.
  • virt-log — ഗസ്റ്റുകളില്‍ നിന്നും ലോഗ് ഫയലുകള്‍ ലഭ്യമാക്കുന്നതിനുള്ള പുതിയ പ്രയോഗം. Linux traditional, Linux using journal, and Windows event log എന്നിവ ഉള്‍പ്പെടുന്ന ഗസ്റ്റുകളെ virt-log പിന്തുണയ്ക്കുന്നു.
  • virt-v2v — കെവിഎമില്‍ പ്രവര്‍ത്തിയ്ക്കുന്നതിനു് ഹൈപ്പര്‍വൈസറില്‍ നിന്നും ഗസ്റ്റുകളെ വേര്‍തിരിയ്ക്കുന്നതിനുള്ള പുതിയ പ്രയോഗം. libvirt, OpenStack, oVirt, Red Hat Enterprise Virtualization (RHEV), എന്നിവ ഇതു് കൈകാര്യം ചെയ്യുന്നു. നിലവില്‍, virt-v2v-നു് Red Hat Enterprise Linux വേര്‍തിരിയ്ക്കാം, Xen , VMware ESX-ല്‍ പ്രവര്‍ത്തിയ്ക്കുന്ന വിന്‍ഡോസ് ഗസ്റ്റുകള്‍.

virtio-blk-data-plane ഉപയോഗിച്ചുള്ള മെച്ചപ്പെട്ട ബ്ലോക്ക് ഐ/ഒ പ്രവര്‍ത്തനം

Red Hat Enterprise Linux 7.1-ല്‍, virtio-blk-data-plane ഐ/ഒ വിര്‍ച്ച്വലൈസേഷന്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ഐ/ഒ പ്രവര്‍ത്തനത്തിനുള്ളൊരു പ്രത്യേക ത്രെഡില്‍ ഡിസ്ക് ഐ/ഒ നടപ്പിലാക്കുന്നതിനു് ഈ പ്രവര്‍ത്തനം ക്യൂഇഎംയു വികസിപ്പിയ്ക്കുന്നു.

ഫ്ലൈറ്റ് റിക്കോര്‍ഡര്‍ ട്രെയിസിങ്

SystemTap അടിസ്ഥാനത്തിലുള്ള ട്രെയിസിങ് Red Hat Enterprise Linux 7.1-ല്‍ അവതരിപ്പിയ്ക്കുന്നു. ഗസ്റ്റ് മഷീന്‍ പ്രവര്‍ത്തിയ്ക്കുന്നിടത്തോളം qemu-kvm ഡേറ്റാ ഓട്ടോമാറ്റിയ്ക്കായി ലഭ്യമാക്കുന്നതിനു് SystemTap അടിസ്ഥാനത്തിലുള്ള ട്രെയിസിങ് ഉപയോക്താക്കളെ അനുവദിയ്ക്കുന്നു. qemu-kvm പ്രശ്നങ്ങളെപ്പറ്റി അന്വേഷിയ്ക്കുന്നതിനും, qemu-kvm കോര്‍ ഡമ്പുകള്‍ക്കും ഇതു് അധികമായ സംവിധാനം ലഭ്യമാക്കുന്നു.
ഫ്ലൈറ്റ് റിക്കോര്‍ഡര്‍ ട്രെയിസിങ് ക്രമീകരിയ്ക്കുന്നതിനും ഉപയോഗിയ്ക്കുന്നതിനുമുള്ള വിശദ നിര്‍ദ്ദേശങ്ങള്‍ക്കായി Virtualization Deployment and Administration Guide കാണുക.

NUMA നോഡ് മെമ്മറി അലോക്കേഷന്‍ കണ്ട്രോള്‍

libvirt-ന്റെ ഡൊമെയിന്‍ എക്സ്എംഎല്‍ ക്രമീകരണത്തിലുള്ള <numatune> സജ്ജീകരണത്തിനു് <memnode> ചേര്‍ത്തിരിയ്ക്കുന്നു . qemu-kvm പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു് അനുവദിയ്ക്കുന്നതിനു്, ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഓരോ നോണ്‍-യൂണിഫോം മെമ്മറി ആക്സസ്സ് (എന്‍യുഎംഎ) നോഡിനു് ഉപയോക്താക്കള്‍ക്കു് മെമ്മറി നിയന്ത്രിയ്ക്കുന്നതിനു് ഇതു് സജ്ജമാക്കുന്നു.

പാഠം 7. ക്ലസ്റ്ററിങ്

Corosync-നുള്ള ഡൈനമിക്ക് ടോക്കന്‍ സമയപരിധി

token_coefficient ഐച്ഛികം Corosync Cluster Engine-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. nodelist ഭാഗം നല്‍കുകയും കുറഞ്ഞതു് മൂന്നു് നോഡുകള്‍ ഉണ്ടെങ്കില്‍ token_coefficient ഉപയോഗിയ്ക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ടോക്കന്‍ സമയപരിധി ഇപ്രകാരം:
[token + (amount of nodes - 2)] * token_coefficient
ഓരോ തവണയുടെ പുതിയ നോഡ് ചേര്‍ക്കുമ്പോള്‍ ടോക്കന്റെ സമയപരിധി കഴിയുന്നതിനു് മുമ്പു് ഇതു് ക്ലസ്റ്ററിനെ സ്കേല്‍ ചെയ്യുന്നു. സ്വതവേയുള്ള മൂല്ല്യം 650 മില്ലിസെക്കന്‍ഡുകളാണു്, സ്വതവേയായി 0 സജ്ജമാക്കാം.
ഡൈനമിക്ക അഡീഷനുകള്‍ കൈകാര്യം ചെയ്യുന്നതിനും നോഡുകള്‍ നീക്കം ചെയ്യുന്നതിനു് ഈ വിശേഷത Corosync-നെ അനുവദിയ്ക്കുന്നു.

Corosync ടൈ ബ്രെയിക്കര്‍ എന്‍വയണ്മെന്റ്

Corosync-ന്റെ auto_tie_breaker കോറം വിശേഷത കൂടുതല്‍ ക്രമീകരണങ്ങള്‍ക്കു് ടൈ ബ്രെയിക്കര്‍ നോഡുകളുടെ മാറ്റം വരുത്തലിനുള്ള ഐച്ഛികങ്ങള്‍ ലഭ്യമാക്കുന്നു. കുറഞ്ഞ ഐഡി വലിയ ഐഡി എന്നിങ്ങനെ കോറം തെരഞ്ഞെടുക്കുവാന്‍ ഉപയോക്താക്കള്‍ക്കു് സാധിയ്ക്കുന്നു.

Red Hat High ഹൈ അവയിലബിളിറ്റിയ്ക്കുള്ള മെച്ചപ്പെടുത്തലുകള്‍

Red Hat Enterprise Linux 7.1 പ്രകാശനത്തിനു്, Red Hat High Availability Add-On ഈ വിശേഷതകള്‍ പിന്തുണയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി High Availability Add-On Reference മാനുവല്‍ കാണുക.
  • pcs resource cleanup കമാന്‍ഡിനു് ശ്രോതസ്സ് സ്ഥിതി, failcount വീണ്ടും സജ്ജമാക്കാം
  • pcs resource move കമാന്‍ഡിനു് lifetime പരാമീറ്റര്‍ നല്‍കാം.
  • ഉപയോക്താക്കള്‍ക്കു് ക്ലസ്റ്റര്‍ ക്രമീകരണത്തിലേക്കു് റീഡ്-ഒണ്‍ലി അല്ലെങ്കില്‍ റീഡ്-റൈറ്റ് അനുമതി സജ്ജമാക്കുന്നതിനു് pcs acl കമാന്‍ഡ് ആക്സസ്സ് കണ്ട്രോള്‍ ലിസ്റ്റുകള്‍ (എസിഎല്‍) ഉപയോഗിയ്ക്കുന്നു.
  • സാധാരണയുള്ള ഐച്ഛികങ്ങള്‍ക്കു് പുറമേ pcs constraint കമാന്‍ഡ് ഇപ്പോള്‍ ചില ഐച്ഛികങ്ങളുടെ ക്രമീകരണം പിന്തുണയ്ക്കുന്നു.
  • pcs resource create കമാന്‍ഡ് disabled പരാമീറ്റര്‍ പിന്തുണയ്ക്കുന്നു, ഇതു് തയ്യാറാക്കുന്ന ശ്രോതസ്സുകള്‍ സ്വയമായി ആരംഭിയ്ക്കുന്നില്ല എന്നു് സൂചിപ്പിയ്ക്കുന്നു.
  • കോറം സ്ഥാപിയ്ക്കുമ്പോള്‍ എല്ലാ നോഡുകള്‍ക്കും വേണ്ടി കാത്തിരിയ്ക്കുന്നതിനു് pcs cluster quorum unblock കമാന്‍ഡ് ക്ലസ്റ്ററിനെ തടയുന്നു.
  • pcs resource create കമാന്‍ഡിന്റെ before , after പരാമീറ്ററുകള്‍ ഉപയോഗിച്ചു് നിങ്ങള്‍ക്കു് റിസോഴ്സ് ഗ്രൂപ്പ് ക്രമീകരിയ്ക്കാം.
  • pcs config കമാന്‍ഡിന്റെ backup , restore ഐച്ഛികങ്ങള്‍ ഉപയോഗിച്ചു് ടാര്‍ബോളിലുള്ള ക്ലസ്റ്റര്‍ ക്രമീകരണത്തിന്റെ ബാക്കപ്പ് എടുക്കുകയും ക്ലസ്റ്റര്‍ ക്രമീകരണ ഫയലുകള്‍ വീണ്ടെടുക്കുവാനും സാധിയ്ക്കുന്നു.

പാഠം 8. കംപൈലറും പ്രയോഗങ്ങളും

സിസ്റ്റം z ബൈനറികളിലുള്ള ലിനക്സിനുള്ള ഹോട്ട്-പാച്ചിങ് പിന്തുണ

സിസ്റ്റം z ബൈനറികളില്‍ ലിനക്സിനുള്ള മള്‍ട്ടി-ത്രെഡഡ് കോഡിന്റെ ഓണ്‍-ലൈന്‍ പാച്ചിങിനുള്ള പിന്തുണ ഗ്നു കമ്പൈലര്‍ കലക്ഷന്‍ (ജിസിസി) ലഭ്യമാക്കുന്നു. "function attribute" ഉപയോഗിച്ചു് ഹോട്ട്-പാച്ചിങിനുള്ള ചില പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കാം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും -mhotpatch കമാന്‍ഡ്-ലൈന്‍ ഐച്ഛികം സജ്ജമാക്കുന്നു.
ഹോട്ട്-പാച്ചിങ് പ്രവര്‍ത്തന സജ്ജമാക്കുന്നതു് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തേയും വ്യാപ്തിയേയും ബാധിയ്ക്കുന്നു. എല്ലാ ഫംഗ്ഷനുകള്‍ക്കും ഹോട്ട് പാച്ച് പിന്തുണ സജ്ജമാക്കുന്നതിനു് പകരം ചില പ്രവര്‍ത്തനങ്ങള്‍ക്കു് മാത്രം ഹോട്ട്-പാച്ചിങ് ഉപയോഗിയ്ക്കുന്നതാണു് ഉത്തമം.
Red Hat Enterprise Linux 7.0-ല്‍ സിസ്റ്റം z ബൈനറികളിലുള്ള ലിനക്സിനുള്ള ഹോട്ട്-പാച്ചിങ് പിന്തുണ ടെക്നോളജി പ്രിവ്യൂ ആണു്. Red Hat Enterprise Linux 7.1-ല്‍, ഇതു് പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.

പര്‍ഫോര്‍മന്‍സ് ആപ്പ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയിസ് എന്‍ഹാന്‍സ്മെന്റ്

Red Hat Enterprise Linux 7-ല്‍ പെര്‍ഫോര്‍മന്‍സ് ആപ്പ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയിസ് (PAPI) ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. മോഡേണ്‍ മൈക്രോപ്രൊസസ്സറുകളില്‍ ഹാര്‍ഡ്‌വെയര്‍ പര്‍ഫോമന്‍സ് കൌണ്ടറുകള്‍ക്കുള്ള പ്രത്യേകതയാണു് PAPI. ഇവ നിരീക്ഷിയ്ക്കുന്നതു് പ്രയോഗത്തിന്റെ പ്രവര്‍ത്തന നിരീക്ഷണത്തിലും ട്യൂണിങിനും ഉപയോഗിയ്ക്കുന്നു.
Red Hat Enterprise Linux 7.1-ല്‍, PAPI, അനുബന്ധിച്ചുള്ള libpfm ലൈബ്രറികളും IBM Power 8, Applied Micro X-Gene, ARM Cortex A57, ARM Cortex A53 പ്രൊസസ്സറുകള്‍ക്കും ഉചിതമായ പിന്തുണ ലഭ്യമാക്കുന്നു. കൂടാതെ, Intel Haswell, Ivy Bridge, Sandy Bridge പ്രൊസസ്സറുകള്‍ക്കും ഇവ പരിഷ്കരിച്ചിരിയ്ക്കുന്നു.

OProfile

ലിനക്സ് സിസ്റ്റങ്ങള്‍ക്കു് OProfile ഒരു സിസ്റ്റം വൈഡ് പ്രൊഫൈലറാകുന്നു. പശ്ചാത്തലത്തില്‍ പ്രവര്‍ത്തിയ്ക്കുകയും എപ്പോള്‍ വേണമെങ്കിലും ഡേറ്റാ ലഭ്യമാക്കുവാനും സാധിയ്ക്കുന്നു. Red Hat Enterprise Linux 7.1-ല്‍, OProfile ഇവയിലേക്കു് മെച്ചപ്പെടുത്തിയിരിയ്ക്കുന്നു: Intel Atom Processor C2XXX, 5th Generation Intel Core Processors, IBM Power8, AppliedMicro X-Gene, ARM Cortex A57.

OpenJDK8

ടെക്നോളജി പ്രിവ്യൂ ആയി, Red Hat Enterprise Linux 7.1 java-1.8.0-openjdk പാക്കേജുകള്‍ ലഭ്യമാക്കുന്നു. ഇതില്‍, ഓപ്പണ്‍ ജാവാ ഡവലപ്മെന്റ് കിറ്റ് (OpenJDK), OpenJDK8-ന്റെ ഏറ്റവും പുതിയ പതിപ്പു് ലഭ്യമാക്കുന്നു. Java SE 8-ന്റെ പൂര്‍ണ്ണ പിന്തുണ ലഭ്യമാക്കുന്നു, നിലവിലുള്ള java-1.7.0-openjdk പാക്കേജുകള്‍ക്കൊപ്പം ഉപയോഗിയ്ക്കാം. ഇതു് Red Hat Enterprise Linux 7.1-ല്‍ ലഭ്യമാണു്.
ജാവാ 8 അനേകം മെച്ചപ്പെടുത്തലുകള്‍ ലഭ്യമാക്കുന്നു - Lambda എക്സ്പ്രഷനുകള്‍, സ്വതവേയുള്ള രീതികള്‍, പുതിയ സ്ട്രീം എപിഐ , JDBC 4.2, ഹാര്‍ഡ്‌വെയര്‍ എഇഎസ് പിന്തുണ എന്നിവ ലഭ്യമാക്കുന്നു. ഇവയ്ക്കു് പുറമേ, OpenJDK8-ല്‍ അനേകം ബഗ് പരിഹാരങ്ങളും പ്രവര്‍ത്തന പരിഷ്കരണങ്ങളും അടങ്ങുന്നു.

snap-നെ sosreport മാറ്റുന്നു

നീക്കം ചെയ്തിരിയ്ക്കുന്ന snap പ്രയോഗം powerpc-utils പാക്കേജില്‍ നിന്നും നീക്കം ചെയ്തിരിയ്ക്കുന്നു. ഇതിന്റെ പ്രവര്‍ത്തനം sosreport പ്രയോഗമായി കൂട്ടിച്ചേര്‍ക്കുന്നു.

ലിറ്റില്‍-ഇഡ്യന്‍ 64-ബിറ്റ് പവര്‍പിസിയ്ക്കുള്ള ജിഡിബി പിന്തുണ

ഗ്നു ഡീബഗ്ഗറില്‍ (ജിഡിബി) 64-ബിറ്റ് PowerPC ലിറ്റില്‍-ഇഡ്യന്‍ ആര്‍ക്കിറ്റക്ചറിനുള്ള പിന്തുണ Red Hat Enterprise Linux 7.1 ലഭ്യമാക്കുന്നു.

ട്യൂണാ എന്‍ഹാന്‍സ്മെന്റ്

ഷെഡ്യൂളര്‍ പോളിസി, RT മുന്‍ഗണന, സിപിയു അഫിനിറ്റി പോലുള്ള ഷെഡ്യുളര്‍ ട്യൂണബിളുകള്‍ സജ്ജമാക്കുന്നതിനു്ള്ള പ്രയോഗമാണു് Tuna. Red Hat Enterprise Linux 7.1-ല്‍, ലഭ്യമാക്കുമ്പോള്‍ തന്നെ റൂട്ട് ആധികാരികത ലഭ്യമാക്കുന്നതിനു് Tuna ജിയുഐ മെച്ചപ്പെടുത്തിരിയ്ക്കുന്നു. Tuna-നെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, Tuna User Guide കാണുക.

പാഠം 9. നെറ്റ്‌വര്‍ക്കിങ്

വിശ്വസനീയമായ നെറ്റ്‌വര്‍ക്ക് കണക്ട്

ടെക്നോളജി പ്രിവ്യൂ ആയി Red Hat Enterprise Linux 7.1-ല്‍ ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക്ട് അവതരിപ്പിയ്ക്കുന്നു. ലക്ഷ്യസ്ഥാനം കൂട്ടിചേര്‍ക്കുന്നതിനായി, ടിഎല്‍എസ്, 802.1X, അല്ലെങ്കില്‍ IPsec പോലുള്ള നിലവിലുള്ള നെറ്റ്‌വര്‍ക്ക് ആക്സസ്സ് കണ്ട്രോള്‍ (എന്‍എസി) സംവിധാനങ്ങള്‍ ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക്ടിനൊപ്പം ഉപയോഗിയ്ക്കുന്നു; അതായതു്, ലക്ഷ്യ സ്ഥാനത്തുള്ള സിസ്റ്റത്തിന്റെ വിവരം (ഓപ്പറേറ്റിങ് സിസ്റ്റം ക്രമീകരണ സജ്ജീകരണങ്ങള്‍, ഇന്‍സ്റ്റോള്‍ ചെയ്ത പാക്കേജുകള്‍ - ഇവ കണക്കുകളായി സൂക്ഷിയ്ക്കുന്നു) ശേഖരിയ്ക്കുന്നു. നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനു് ലക്ഷ്യസ്ഥാനം അനുവദിയ്ക്കുന്നതിനു് മുമ്പു്നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്ന പോളിസികള്‍ക്കെതിരെ ഈ കണക്കുകള്‍ ഉറപ്പാക്കുന്നതിനു് ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക് ഉപയോഗിയ്ക്കുന്നു.

qlcnic ഡ്രൈവറിലുള്ള എസ്ആര്‍-ഐഒവി പ്രവര്‍ത്തനം

സിംഗിള്‍ റൂട്ട് ഐ/ഒ വിര്‍ച്ച്വലൈസേഷന്‍ (എസ്ആര്‍-ഐഒവി), ടെക്നോളജി പ്രിവ്യൂ ആയി qlcnic ഡ്രൈവര്‍ ചേര്‍ത്തിരിയ്ക്കുന്നു. ഈ പ്രവര്‍ത്തനത്തിനുള്ള പിന്തുണ നേരിട്ട് QLogic ലഭ്യമാക്കുന്നു. QLogic, Red Hat എന്നിവയിലേക്കു് ഉപഭോക്തക്കള്‍ അഭിപ്രായങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിയ്ക്കുന്നു. qlcnic ഡ്രൈവറിലുള്ള മറ്റു് പ്രവര്‍ത്തനം പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.

ബര്‍ക്കിലി പാക്കറ്റ് ഫില്‍റ്റര്‍

traffic classifier-ന്റെ അടിസ്ഥാനത്തിലുള്ള Berkeley Packet Filter (BPF) Red Hat Enterprise Linux 7.1-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. പാക്കേറ്റ് സോക്കറ്റുകള്‍ക്കുള്ള പാക്കറ്റ് ഫില്‍റ്ററിങ്, secure computing mode-നുള്ള (seccomp) സാന്‍ഡ്-ബോക്സിങ്, Netfilter എന്നിവയ്ക്കായി ബിപിഎഫ് ഉപയോഗിയ്ക്കുന്നു.

മെച്ചപ്പെട്ട ക്ലോക്ക് സ്റ്റബിളിറ്റി

മുമ്പു്, ടിക്ക്ലസ്സ് കേര്‍ണല്‍ വിശേഷത പ്രവര്‍ത്തന രഹിതമാക്കുന്നതു് സിസ്റ്റം ക്ലോക്കിന്റെ സ്ഥിരത മെച്ചപ്പെടുത്തുന്നു എന്നു് പരീക്ഷണ ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നു. കേര്‍ണല്‍ ബൂട്ട് പരാമീറ്ററുകളിലേക്കു് nohz=off ചേരുമ്പോള്‍ കേര്‍ണല്‍ ടിക്ക്ലസ്സ് മോഡ് പ്രവര്‍ത്തന രഹിതമാക്കാം. എന്നിരുന്നാലും, Red Hat Enterprise Linux 7.1-ലേക്കുള്ള മെച്ചപ്പെടുത്തലുകള്‍ nohz=off ഇതില്ലാതെയും സാധ്യമാകുന്നു. PTP , NTP ഉപയോഗിച്ചു് സമയ സിന്‍ക്രൊണൈസേഷനു് പ്രയോജനകരമാകുന്നു.

libnetfilter_queue പാക്കേജുകള്‍

libnetfilter_queue പാക്കേജ് Red Hat Enterprise Linux 7.1-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. കേര്‍ണല്‍ പാക്കറ്റ് ഫില്‍റ്റര്‍ ക്യൂ ചെയ്യുന്ന പാക്കറ്റുകളിലേക്കു് ലഭ്യമാക്കുന്ന libnetfilter_queue എപിഐ ലഭ്യമാക്കുന്നു. കേര്‍ണല്‍ nfnetlink_queue ഉപസിസ്റ്റത്തില്‍ നിന്നും ക്യൂ ചെയ്ത പാക്കറ്റുകള്‍ ലഭ്യമാക്കുന്നു, പാക്കറ്റ് ഹെഡറുകള്‍ വീണ്ടും ലഭ്യമാക്കുന്നു, മാറ്റം വരുത്തിയ പാക്കറ്റുകള്‍ വീണ്ടും സജ്ജമാക്കുന്നു.

ടീമിങ് മെച്ചപ്പെടുത്തലുകള്‍

Red Hat Enterprise Linux 7.1-ല്‍ libteam പാക്കേജ് 1.14-1 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. അനേകം ബഗ് പരിഹാരങ്ങള്‍, മെച്ചപ്പെടുത്തലുകള്‍ ലഭ്യമാകുന്നു, teamd ഇനി ഓട്ടോമാറ്റിയ്ക്കായി systemd വീണ്ടും സ്പോണ്‍ ചെയ്യുന്നു, ഇതു് സ്ഥിരിത വര്‍ദ്ധിപ്പിയ്ക്കുന്നു.

ഇന്റല്‍ ക്വിക്ക്അസിസ്റ്റ് ടെക്നോളജി ഡ്രൈവര്‍

Intel ക്വിക്ക് അസിസ്റ്റ് ടെക്നോളജി (QAT) ഡ്രൈവര്‍ Red Hat Enterprise Linux 7.1-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. QAT ഡ്രൈവര്‍ QuickAssist ഹാര്‍ഡ്‌വെയര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു. ഇതു് സിസ്റ്റത്തിലേക്കു് ഹാര്‍ഡ്‌വെയര്‍ ഓഫ്‌ലോഡ് ക്രിപ്റ്റോ വിശേഷതകള്‍ ചേര്‍ക്കുന്നു.

പിടിപി, എന്‍ടിപി തമ്മിലുള്ള LinuxPTP timemaster പിന്തുണ

Red Hat Enterprise Linux 7.1-ല്‍ linuxptp പാക്കേജ് 1.4 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. അനേകം ബഗ് പരിഹാരങ്ങള്‍, മെച്ചപ്പെടുത്തലുകള്‍, PTP ഡൊമെയിനുകള്‍, timemaster പ്രയോഗം ഉപയോഗിയ്ക്കുന്ന NTP എന്നിവയ പരാജയപ്പെടുമ്പോളുള്ള പിന്തുണ എല്ലാം ലഭ്യമാക്കുന്നു. നെറ്റ്‌വര്‍ക്കില്‍ അനവധി PTP ഡൊമെയിനുകള്‍ ആവശ്യമെങ്കില്‍, അല്ലെങ്കില്‍ NTP ആവശ്യമെങ്കില്‍, ലഭ്യമായ സമയ ശ്രോതസ്സുകള്‍ക്കുള്ള സിസ്റ്റം ക്ലോക്ക് സിന്‍ക്രൊണൈസ് ചെയ്യുന്നതിനു് timemaster പ്രോഗ്രാം ഉപയോഗിയ്ക്കുന്നു.

നെറ്റ്‌വര്‍ക്ക് initscript

യഥേഷ്ട VLAN നാമങ്ങള്‍ക്കുള്ള പിന്തുണ Red Hat Enterprise Linux 7.1-ല്‍ ചേര്‍ത്തിരിയ്ക്കുന്നു. ജിആര്‍ഇ ടണലുകളില്‍ IPv6-നുള്ള മെച്ചപ്പെട്ട പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു; റീബൂട്ടിനു് ശേഷവും ഇന്നര്‍ വിലാസം ലഭ്യമാകുന്നു.

ടിസിപി ഡിലേയ്ഡ് എസികെ

Red Hat Enterprise Linux 7.1-ല്‍ iproute പാക്കേജിലേക്കു് ക്രമീകരിയ്ക്കുവാന്‍ സാധ്യമായ ടിസിപി ഡിലേയ്ഡ് എസികെ ചേര്‍ത്തിരിയ്ക്കുന്നു. ip route quickack കമാന്‍ഡിലൂടെ ഇതു് പ്രവര്‍ത്തന സജ്ജമാക്കാം.

NetworkManager

lacp_rate ബോണ്ടിങ് ഐച്ഛികം നിലവില്‍ Red Hat Enterprise Linux 7.1-ല്‍ പിന്തുണയ്ക്കുന്നു. മാസ്റ്റര്‍ ഇന്റര്‍ഫെയിസുകളുടെ പേരു് സ്ലേവ് ഇന്റര്‍ഫെയിസുകളുടെ പേരുമായി മാറ്റുമ്പോള്‍ NetworkManager ആയാസത്തിലുള്ള ഡിവൈസ് പേരുമാറ്റല്‍ സജ്ജമാക്കുന്നു.
കൂടാതെ, NetworkManager-ന്റെ ഓട്ടോ-കണക്ട് ഫംഗ്ഷനിലേക്കു് മുന്‍ഗണന സജ്ജീകരണം ചേര്‍ത്തിരിയ്ക്കുന്നു. ഒന്നില്‍ കൂടുതല്‍ ഉചിതമായവ ഉണ്ടെങ്കില്‍, NetworkManager ഏറ്റവും കൂടുതല്‍ മുന്‍ഗണനയുള്ള കണക്ഷന്‍ തെരഞ്ഞെടുക്കുന്നു. ലഭ്യമായ എല്ലാ കണക്ഷനുകള്‍ക്കും ഒരേ മുന്‍ഗണനയാണെങ്കില്‍, NetworkManager സ്വതവേയുള്ള രീതി ഉപയോഗിയ്ക്കുന്നു, അവസാനം സജീവമായ കണക്ഷന്‍ തെരഞ്ഞെടുക്കുന്നു.

നെറ്റ്‌വര്‍ക്ക് നെയിംസ്പെയിസുകളും വിറ്റിഐയും

നെറ്റ്‌വര്‍ക്ക് നെയിംസ്പെയിസുകള്‍ക്കൊപ്പമുള്ള വിര്‍ച്ച്വല്‍ ടണല്‍ ഇന്റര്‍ഫെയിസുകള്‍ (VTI) Red Hat Enterprise Linux 7.1-ല്‍ ചേര്‍ത്തിരിയ്ക്കുന്നു. പാക്കറ്റുകള്‍ എന്‍ക്യാപ്സുലേറ്റ് അല്ലെങ്കില്‍ ഡീ-എന്‍ക്യാപ്സുലേറ്റ് ചെയ്യുമ്പോള്‍ നെയിംസ്പെയിസുകള്‍ തമ്മില്‍ വിറ്റിഎ നല്‍കുന്നതിനു് ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നു.

MemberOf പ്ലഗിനുള്ള മറ്റൊരു ക്രമീകരണ സംഭരണം

389 ഡയറക്ടറി സര്‍വറിനുള്ള MemberOf പ്ലഗിന്‍ ക്രമീകരണം ഇപ്പോള്‍ ബാക്കെന്‍ഡ് ഡേറ്റാബെയിസിലേക്കു് സംഭരിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇതു് MemberOf പ്ലഗിന്‍ ക്രമീകരണത്തെ ആവര്‍ത്തിയ്ക്കുന്നു. MemberOf പ്ലഗിന്‍ ക്രമീകരണത്തെ സ്ഥിരമായി നടപ്പിലാക്കുവാന്‍ സാധ്യമാകുന്നു.

പാഠം 10. ഡോക്കര്‍ ശൈലിയിലുള്ള ലിനക്സ് കണ്ടെയിനറുകള്‍

ലിനക്സ് കണ്ടെയിനറുകളില്‍ പ്രയോഗങ്ങള്‍ ലഭ്യമാക്കുന്ന ഓപ്പണ്‍ സോഴ്സ് സംരംഭമാണു് ഡോക്കര്‍. കണ്ടെയിനറിലേക്കു് റണ്‍ടൈം ഡിപന്‍ഡന്‍സികളുള്ള പ്രയോഗം പാക്കേജ് ചെയ്യുന്നതിനും ഇതു് സജ്ജമാക്കുന്നു. ഡോക്കര്‍ സിഎല്‍ഐ കമാന്‍ഡ് ലൈന്‍ പ്രയോഗം ലഭ്യമാകുന്നു. റാപ്പിഡ് ആപ്പ്ലിക്കേഷന്‍ ഡിപ്ലോയ്മെന്റ്, ലളിതമായ പരീക്ഷണം, കൈകാര്യം ചെയ്യല്‍, സുരക്ഷ മെച്ചപ്പെടുത്തുമ്പോഴുള്ള പ്രശ്നപരിഹാരം എന്നിവ ലിനക്സ് കണ്ടെയിനറുകള്‍ സജ്ജമാക്കുന്നു. ഡോക്കറിനൊപ്പം Red Hat Enterprise Linux 7 ഉപയോഗിയ്ക്കുന്നതു്, തേര്‍ഡ്-പാര്‍ട്ടി പ്രയോഗങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനു് സാധ്യമാകുന്നു.
Docker കണ്ടെയിനറുകളെപ്പറ്റിയുള്ള പെട്ടെന്നുള്ള വിവരങ്ങള്‍ക്കായി Get Started with Docker Containers കാണുക.
Red Hat Enterprise Linux 7.1 Docker 1.3.2 ലഭ്യമാക്കുന്നു, ഇതില്‍ പുതിയ വിശേഷതകള്‍ ഉള്‍പ്പെടുന്നു.
  • ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉറപ്പാക്കല്‍ ടെക് പ്രിവ്യൂ വിശേഷതയായി ഡോക്കറില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ‍ഡോക്കര്‍ എഞ്ചിന്‍ ഓട്ടോമാറ്റിക്കായി ഉറപ്പാക്കുന്നു, ഒപ്പം ഡിജിറ്റര്‍ സിഗ്നേച്ചറുകള്‍ ഉപയോഗിച്ചു് എല്ലാ റിപ്പോയ്ക്കും ഉറപ്പാക്കല്‍.
  • ഡോക്കര്‍ എപിഐ ഉപയോഗിച്ചുള്ള ഡോക്കര്‍ കണ്ടെയിനറില്‍ സ്പോണ്‍ ചെയ്യുന്നതിനു് docker exec കമാന്‍ഡ് പ്രക്രിയകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു.
  • docker create കമാന്‍ഡ് കണ്ടെയിനര്‍ തയ്യാറാക്കുന്നു, ഇതിലുള്ള പ്രക്രിയ സ്പോണ്‍ ചെയ്യുന്നില്ല. കണ്ടെയിനറിന്റെ ലൈഫ് സൈക്കിളുകള്‍ കൈകാര്യം ചെയ്യുന്നു.
Red Hat Enterprise Linux 6, Red Hat Enterprise Linux 7 എന്നിവയില്‍ തയ്യാറാക്കുവാന്‍ പറ്റിയ പ്രയോഗങ്ങള്‍ക്കുള്ള അടിസ്ഥാന ചിത്രങ്ങളും ഡോക്കറിനൊപ്പം Red Hat Enterprise Linux 7.1-ല്‍ ഉപയോഗിയ്ക്കുവാന്‍ സാധ്യമായ വിവരങ്ങളും ലഭ്യമാക്കുന്നു.
കണ്ടെയിനറുകളില്‍ ഉപയോഗിയ്ക്കുന്നതിനു് Red Hat Kubernetes ലഭ്യമാക്കുന്നു. Kubernetes-നെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Get Started Orchestrating Docker Containers with Kubernetes കാണുക.
SELinux സജ്ജമാക്കിയ ഹോസ്റ്റുകളില്‍ ഡോക്കര്‍ ശൈലിയിലുള്ള ലിനക്സ് കണ്ടെയിനറുകള്‍ പിന്തുണയ്ക്കുന്നു. B-tree ഫയല്‍ സിസ്റ്റം (Btrfs) ഉപയോഗിയ്ക്കുമ്പോള്‍, ഒരു വോള്യത്തില്‍ /var/lib/docker/ ഡയറക്ടറി സ്ഥാപിയ്ക്കുമ്പോള്‍, SELinux പിന്തുണയ്ക്കുന്നില്ല.

10.1. ഡോക്കര്‍ കണ്ടെയിനറുകളുടെ ഘടകങ്ങകള്‍

ഡോക്കര്‍ ഈ ഘടകങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്നു:
  • കണ്ടെയിനര്‍ – പ്രയോഗത്തിനുള്ള sandbox. ആവശ്യമായ ഡേറ്റാ അടങ്ങുന്ന ചിത്രം അനുസരിച്ചാണു് ഓരോ കണ്ടെയിനറും. ഇമേജില്‍ നിന്നും കണ്ടെയിനര്‍ ലഭ്യമാക്കുമ്പോള്‍, ഇതിന്റെ മുകളില്‍ റൈറ്റബിള്‍ ലേയര്‍ ചേര്‍ക്കുന്നു. ഒരു കണ്ടെയിനര്‍ (docker commit കമാന്‍ഡ്) കമ്മിറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ മാറ്റങ്ങള്‍ സൂക്ഷിയ്ക്കുന്നതിനു് പുതിയ ഇമേജ് ലേയര്‍ ചേര്‍ക്കുന്നു.
  • ചിത്രം – കണ്ടെയിനറിന്റെ ക്രമീകരണത്തിന്റെ സ്റ്റാറ്റിക്ക് സ്നാപ്പ്ഷോട്ട്. ഇമേജ് റീഡ്-ഒണ്‍ലിയാണു് എല്ലാ മാറ്റങ്ങളും റൈറ്റബിള്‍ ലേയറില്‍ ലഭ്യമാക്കുന്നു, പുതിയ ചിത്രം തയ്യാറാക്കി സംരക്ഷിയ്ക്കാം. ഒന്നോ കൂടുതലോ പേരന്റ് ചിത്രങ്ങളലനുസരിച്ചാണു് ഓരോ ചിത്രം.
  • പ്ലാറ്റ്ഫോം ഇമേജ് – പേരന്റില്ലാത്ത ഇമേജ്. റണ്‍ടൈം എന്‍വയണ്മെന്റ്, പാക്കേജുകള്‍, പ്രയോഗങ്ങള്‍ എന്നിവ പ്ലാറ്റ്ഫോം ചിത്രങ്ങള്‍ നിഷ്കര്‍ഷിയ്ക്കുന്നു. ഇതു് റീഡ്-ഒണ്‍ലിയാണു്. ഉദാഹരണത്തിനു് ചിത്രം 10.1, “ഡോക്കര്‍ ശൈലി ഉപയോഗിയ്ക്കുന്ന ഇമേജ് ലെയറിങ്” കാണുക.
  • റജിസ്ട്രി – ചിത്രങ്ങള്‍ക്കുള്ള റിപ്പോസിട്രി. ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ചിത്രങ്ങളടങ്ങുന്ന സ്വകാര്യവും പബ്ലിക്കുമായ ചിത്രങ്ങള്‍ അടങ്ങുന്നു രജിസ്ട്രികളില്‍. ചിലതില്‍ ഉപയോക്താക്കള്‍ക്കു് ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യാം.
  • Dockerfile – ഡോക്കര്‍ ചിത്രങ്ങള്‍ക്കുള്ള ക്രമീകരണ ഫയല്‍. ഓട്ടോമേറ്റ് ചെയ്യുക, വീണ്ടും ഉപയോഗിയ്ക്കല്‍, ബിള്‍ഡ് നിര്‍ദ്ദേശങ്ങള്‍ പങ്കിടുക എന്നിവ Dockerfile ലഭ്യമാക്കുന്നു.
ഡോക്കര്‍ ശൈലി ഉപയോഗിയ്ക്കുന്ന ഇമേജ് ലെയറിങ്
A scheme depicting image layers used in Docker.

ചിത്രം 10.1. ഡോക്കര്‍ ശൈലി ഉപയോഗിയ്ക്കുന്ന ഇമേജ് ലെയറിങ്


10.2. ഡോക്കറിന്റെ നല്ല വശങ്ങള്‍

ഡോക്കര്‍ കണ്ടെയിനര്‍ മാനേജ്മെന്റില്‍ എപിഐ, ചിത്ര ശൈലി, കണ്ടെയിനറുകള്‍ക്കുള്ള റിമോട്ട് റജിസ്ട്രി ലഭ്യമാക്കുന്നു. ഡവലപ്പര്‍മാര്‍ക്കും സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകള്‍ക്കും ഈ പദ്ധതി ഉപയോഗപ്പെടുന്നു:
  • റാപ്പിഡ് ആപ്പ്ലിക്കേഷന്‍ ഡിപ്ലോയ്മെന്റ് – പ്രയോഗത്തിന്റെ ഏറ്റവും കുറഞ്ഞ റണ്‍ടൈം ആവശ്യതകള്‍ കണ്ടെയിനറുകളില്‍ ഉള്‍പ്പെടുന്നു.
  • സിസ്റ്റങ്ങളിലുടെയോളമുള്ള പോര്‍ട്ടബിളിറ്റി – പ്രയോഗവും അതിനുള്ള ഡിപന്‍ഡന്‍സികളും ഒറ്റ കണ്ടെയിനറില്‍ ലിനക്സ് കേര്‍ണല്‍, പ്ലാറ്റ്ഫോം വിതരണം, ഡിപ്ലോയ്മെന്റ് എന്നിവയില്‍ നിന്നും. ഈ കണ്ടെയിനര്‍ ഡോക്കര്‍ നടപ്പിലാക്കുന്ന സിസ്റ്റത്തിലേക്കു് ഈ കണ്ടെയിനര്‍ നീക്കം ചെയ്യാം.
  • വേര്‍ഷന്‍ കണ്ട്രോളും ഘടകം വീണ്ടും ഉപയോഗിയ്ക്കലും – കണ്ടെയിനര്‍, മാറ്റങ്ങള്‍, മുമ്പുള്ള പതിപ്പിലേക്കുള്ള തിരികെ പോക്കല്‍ എന്നിവ നിരീക്ഷിയ്ക്കാം. കണ്ടെയിനറുകള്‍ ഘടകങ്ങള്‍ വീണ്ടും ഉപയോഗിയ്ക്കണം
  • പങ്കിടല്‍ – മറ്റുള്ളവരുമായി കണ്ടെയിനര്‍ പങ്കിടുന്നതിനു് റിമോട്ട് റിപ്പോസിറ്ററി ഉപയോഗിയ്ക്കാം. ഇതിനായി Red Hat രജിസ്ടറി ലഭ്യമാക്കുന്നു. സ്വന്തമായി റിപ്പോസിറ്ററിയും ക്രമീകരിയ്ക്കാം.
  • ലൈറ്റ് വെയിറ്റ് ഫൂട്ട്പ്രിന്റും കുറഞ്ഞ ഓവര്‍ഹെഡും – ഡോക്കര്‍ ചിത്രങ്ങള്‍ വളരെ ചെറുതാണു്. പുതിയ കണ്ടെയിനറുകള്‍ക്കു് ഇതു് നല്ലതാണു്.
  • ആയാസമായ കൈകാര്യം ചെയ്യല്‍ – പ്രയോഗങ്ങളുമായുള്ള ഇടപെടലില്‍ ഡോക്കര്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു.

10.3. വിര്‍ച്ച്വല്‍ മഷീനുകളുമായുള്ള താരതമ്യം

വിര്‍ച്ച്വല്‍ മഷീനുകള്‍ പൂര്‍ണ്ണ സര്‍വറിനെ പ്രതിനിധീകരിയ്ക്കുന്നു. ഡോക്കര്‍ കണ്ടെയിനറുകള്‍ക്കു് ആപ്ലിക്കേഷന്‍ ഐസൊലേഷന്‍ ലഭ്യമാക്കുന്നു, ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന രീതിയില്‍ ക്രമീകരിയ്ക്കാം. ഡോക്കര്‍ കണ്ടെയിനറില്‍, കേര്‍ണലും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചറും പങ്കിടുന്നു. വിര്‍ച്ച്വല്‍ മഷീനിനു്, പൂര്‍ണ്ണ ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമാണു്.
  • കണ്ടെയിനറുകള്‍ എളുപ്പത്തില്‍ തയ്യാറാക്കുവാനും ഇല്ലാതാക്കുവാനും സാധിയ്ക്കുന്നു. വിര്‍ച്ച്വല്‍ മഷീനുകള്‍ക്കു് പൂര്‍ണ്ണ ഇന്‍സ്റ്റലേഷന്‍ ആവശ്യമാണു്.
  • കണ്ടെയിനറുകള്‍ ലൈറ്റ് വെയിറ്റാണു്, അതിനാല്‍ വിര്‍ച്ച്വല്‍ സിസ്റ്റങ്ങളേക്കാള്‍ കൂടുത്ല‍ കണ്ടെയിനറുകള്‍ക്കു് ഹോസ്റ്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിയ്ക്കാം.
  • കണ്ടെയിനറുകള്‍ ശ്രോതസ്സുകള്‍ ഉചിതമായ ഉപയോഗിയ്ക്കുന്നു. വിര്‍ച്ച്വല്‍ മഷീനുകള്‍ ഒറ്റപ്പെടുന്നു. അതിനാല്‍, പ്രവര്‍ത്തനത്തിലുള്ള പ്രോഗ്രാമിന്റെ അനേകം വേരിയേഷനുകള്‍ ലൈറ്റ്‌ വെയിറ്റായി കണ്ടെയിനറുകളില്‍ പ്രവര്‍ത്തിയ്ക്കുന്നു. ഉദാഹരണത്തിനു്, പങ്കിടുന്ന ബൈനറികള്‍ സിസ്റ്റത്തില്‍ ആവര്‍ത്തിയ്ക്കുന്നില്ല.
  • വിര്‍ച്ച്വല്‍ മഷീനുകള്‍ മാറ്റുവാന്‍ സാധിയ്ക്കുന്നു പക്ഷേ നടപ്പിലാക്കുവാന്‍ സാധ്യമല്ല, പക്ഷേ കണ്ടെയിനറുകള്‍ നീക്കം ചെയ്യുവാന്‍ സാധ്യമല്ല പക്ഷേ ഹോസ്റ്റ് സിസ്റ്റത്തില്‍ നിന്നും സിസ്റ്റത്തിലേക്കു് നീക്കുമ്പോള്‍ നിര്‍ത്തുവാന്‍ സാധ്യമല്ല.
എപ്പോഴും കണ്ടെയിനറുകള്‍ക്കും പകരം വിര്‍ച്ച്വല്‍ മഷീനുകള്‍ ഉപയോഗിയ്ക്കുവാന്‍ സാധ്യമല്ല.. നിങ്ങളുടെ പ്രയോഗത്തിനു് ഉത്തമമേതെന്നു് ശരിയായി തിരിച്ചറിയുക.
ഡോക്കര്‍ കണ്ടെയിനറുകളെപ്പറ്റിയുള്ള പെട്ടെന്നുള്ള വിവരങ്ങള്‍ക്കായി Get Started with Docker Containers കാണുക.
ലിനക്സ് കണ്ടെയിനറുകള്‍, ഡോക്കര്‍, സബ്സ്ക്രിപ്ഷന്‍ വിവരങ്ങളും പിന്തുണയും പറ്റിയുള്ള വിവരങ്ങള്‍ക്കായി Docker FAQ കാണുക.

10.4. Red Hat Enterprise Linux 7.1-ല്‍ ഡോക്കറിന്റെ ഉപയോഗം

ഡോക്കര്‍, Kubernetes, Docker Registry എന്നിവ Red Hat Enterprise Linux-ലുള്ള എക്സ്ട്രാ ചാനലിന്റെ ഭാഗമായി ലഭ്യമാക്കുന്നു. ഇവയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി System Administrator's Guide കാണുക.
സര്‍ട്ടിഫൈഡ് ഡോക്കര്‍ ചിത്രങ്ങളുടെ രജിസ്ട്രി Red Hat ലഭ്യമാക്കുന്നു. Red Hat Enterprise Linux 6, Red Hat Enterprise Linux 7 എന്നിവയില്‍ തയ്യാറാക്കുവാന്‍ പറ്റിയ പ്രയോഗങ്ങള്‍ക്കുള്ള അടിസ്ഥാന ചിത്രങ്ങളും ഡോക്കറിനൊപ്പം Red Hat Enterprise Linux 7.1-ല്‍ ഉപയോഗിയ്ക്കുവാന്‍ സാധ്യമായ വിവരങ്ങളും ലഭ്യമാക്കുന്നു. ലഭ്യമായ പാക്കേജുകളുടെ പട്ടികയും രജിസ്ട്രിയേയുംപറ്റിയുള്ള വിവരങ്ങള്‍ക്കായി Docker Images കാണുക.

പാഠം 11. ആധികാരികത ഉറപ്പിക്കലും ഇന്റര്‍ഓപ്പറബിളിറ്റി

മാനുവല്‍ ബാക്കപ്പും വീണ്ടെടുക്കല്‍ പ്രവര്‍ത്തവും

ഈ പരിഷ്കരണം ipa-backup, ipa-restore എന്നീ കമാന്‍ഡുകള്‍ ഐഡന്റിറ്റി മാനേജ്മെന്റിലേക്കു് (IdM) ലഭ്യമാക്കുന്നു. മാനുവലായി ഉപയോക്താക്കള്‍ക്കു് IdM ഡേറ്റാ ബാക്കപ്പ് എടുക്കുവാനും ഹാര്‍ഡ്‌വെയര്‍ പരാജയമുള്ളപ്പോള്‍ അവ വീണ്ടെടുക്കുവാനും സാധിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ipa-backup(1), ipa-restore(1) മാനുവല്‍ താളുകള്‍ അല്ലെങ്കില്‍ FreeIPA വിവരണക്കുറിപ്പു് കാണുക.

സര്‍ട്ടിഫിക്കേറ്റ് അഥോറിറ്റി മാനേജ്മെന്റ് പ്രയോഗം

ipa-cacert-manage renew കമാന്‍ഡ് ഐഡന്റിറ്റി മാനേജ്മെന്റ് (IdM) ക്ലയന്റിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. ഇതു് IdM സര്‍ട്ടിഫിക്കേഷന്‍ അഥോറിറ്റി (സിഎ) ഫയല്‍ പുതുക്കുന്നതിനു് സാധ്യമാക്കുന്നു. പുറമേയുള്ള സിഎ ഒപ്പിടുന്ന സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചു് IdM സജ്ജമാക്കുന്നതിനു് ഉപയോക്തക്കളെ പ്രവര്‍ത്തന സജ്ജമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ipa-cacert-manage(1) മാനുവല്‍ താള്‍ അല്ലെങ്കില്‍ FreeIPA വിവരണക്കുറിപ്പു് കാണുക.

വര്‍ദ്ധിച്ച ആക്സസ്സ് കണ്ട്രോള്‍ ഗ്രാനുലാരിറ്റി

ഐഡന്റിറ്റി മാനേജ്മെന്റ് (IdM) സര്‍വര്‍ യുഐയിലുള്ള ചില ഭാഗങ്ങളുടെ റീഡ് അനുമതികള്‍ സജ്ജമാക്കുവാന്‍ സാധിയ്ക്കുന്നു. IdM സര്‍വര്‍ അഡ്മിനിസ്ട്രേറ്ററുകള്‍ക്കു് തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു് മാത്രം അനുമതി നല്‍കുവാന്‍ സാധ്യമാകുന്നു. കൂടാതെ, IdM സര്‍വറിലുള്ള അധികൃത ഉപയോക്താക്കള്‍ക്കു് എല്ലാ ഉള്ളടക്ക വിവരങ്ങള്‍ക്കും സ്വതവേ റീഡ് അനുമതികളില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി, FreeIPA വിവരണക്കുറിപ്പു് കാണുക.

വിശേഷതകളില്ലാത്ത ഉപയോക്താക്കള്‍ക്കുള്ള പരിമിതമായ ഡൊമെയിന്‍ പ്രവേശനം

domains= ഐച്ഛികം pam_sss ഘടകത്തിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. /etc/sssd/sssd.conf ഫയലിലുള്ള domains=-നെ ഇതു് മാറ്റിസ്ഥാപിയ്ക്കുന്നു. കൂടാതെ, ഈ പരിഷ്കരണം pam_trusted_users ഐച്ഛികം ചേര്‍ക്കുന്നു, ഇതു് യുഐഡി അല്ലെങ്കില്‍ ഉപയോക്തൃനാമത്തിന്റെ പട്ടിക ചേര്‍ക്കുന്നതിനു് ഉപയോക്താവിനെ അനുവദിയ്ക്കുന്നു, ഇവ SSSD ഡെമണിനും pam_public_domains ഐച്ഛികത്തിനും വിശ്വസനീയമാണു്. കൂടുതല്‍ വിവരങ്ങള്‍ക്കായി എസ്എസ്എസ്ഡി വിവരണക്കുറിപ്പു് കാണുക.

സാധാരണ ഇന്റര്‍നെറ്റ് ഫയല്‍ സിസ്റ്റത്തിനുള്ള എസ്എസ്എസ്ഡി ഇന്റഗ്രേഷന്‍

cifs-utils പ്രയോഗം ഐഡി-മാപ്പിങ് പ്രക്രിയ നടപ്പിലാക്കുന്നതു് പോലെ ക്രമീകരണത്തിനു് SSSD ലഭ്യമാക്കുന്നൊരു പ്ലഗിന്‍ ഇന്റര്‍ഫെയിസ് ചേര്‍ത്തിരിയ്ക്കുന്നു. അതിനാല്‍, Winbind സേവനം നടപ്പിലാക്കുന്നൊരു ക്ലയന്റിന്റെ അതേ പ്രവര്‍ത്തനമുള്ള സിഐഎഫ്എസ് ഷെയര്‍ SSSD ക്ലയന്റിനു് ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി എസ്എസ്എസ്ഡി വിവരണം കാണുക.

WinSync-ല്‍ നിന്നും Trust-ലേക്കു് നീക്കുന്നതിനുള്ള പിന്തുണ

ഉപയോക്തൃ ക്രമീകരണത്തിനുള്ള പുതിയൊരു ID Views സംവിധാനം ഈ പരിഷ്കരണം ലഭ്യമാക്കുന്നു. Active Directory ഉപയോഗിയ്ക്കുന്ന WinSync സിന്‍ക്രൊണൈസേഷന്‍ അടിസ്ഥാനത്തിലുള്ള ആര്‍ക്കിറ്റക്ചറില്‍ നിന്നും ക്രോസ്സ്-റെലം ട്രസ്റ്റുകള്‍ അടിസ്ഥാനത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചറിലേക്കു് ഐഡന്റിറ്റി മാനേജ്മെന്റ് ഉപയോക്താക്കളെ നീക്കുന്നതിനു് ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നു. ID Views, നീക്കുന്ന പ്രക്രിയ എന്നിവയെപ്പെറ്റിയുള്ള വിവരങ്ങള്‍ക്കായി the related FreeIPA documentation കാണുക.

ഓട്ടോമാറ്റിക്ക് ഡേറ്റാ പ്രൊവൈഡര്‍ ക്രമീകരണം

ipa-client-install കമാന്‍ഡ് ഇപ്പോള്‍ സ്വതവേ sudo സര്‍വീസിലുള്ള ഡേറ്റാ പ്രൊവൈഡറായി SSSD ക്രമീകരിയ്ക്കുന്നു. ഇതു് --no-sudo ഐച്ഛികം ഉപയോഗിച്ചു് പ്രവര്‍ത്തന രഹിതമാക്കാം. കൂടാതെ, ഐഡന്റിറ്റി മാനേജ്മെന്റ് ക്ലയന്റ് ഇന്‍സ്റ്റലേഷനുള്ള എന്‍ഐഎസ് ഡൊമെയിന്‍ വ്യക്തമാക്കുന്നതിനു് --nisdomain ഐച്ഛികം ചേര്‍ത്തിരിയ്ക്കുന്നു. എന്‍ഐഎസ് ഡൊമെയിന്‍ നാമത്തിലേക്കുള്ള സജ്ജീകരണം ഒഴിവാക്കുന്നതിനു്, --no_nisdomain ഐച്ഛികം ചേര്‍ത്തിരിയ്ക്കുന്നു. ഇവയില്‍ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍, ഐപിഎ ഡൊമെയിന്‍ ഉപയോഗിയ്ക്കുന്നു.

എഡി എല്‍ഡാപ്പ് sudo സംവിധാനങ്ങളുടെ ഉപയോഗം

ഒരു സജീവ ഡയറക്ടറി സര്‍വറിലക്കു് ബന്ധപ്പെടുന്നതിനു് ഉപയോഗിയ്ക്കുന്നൊരു സംവിധാനമാണു് എഡി പ്രൊവൈഡര്‍. Red Hat Enterprise Linux 7.1-ല്‍, എല്‍ഡാപ്പ് സംവിധാനത്തിനൊപ്പം എഡി sudo സംവിധാനം ഉപയോഗിയ്ക്കുന്നതു് ഒരു ടെക്നോളജി പ്രിവ്യൂ ആയി മാത്രം പിന്തുണയ്ക്കുന്നു. എഡി sudo സംവിധാനം പിന്തുണയ്ക്കുന്നതിനു്, sssd.conf ഫയലിന്റെ ഡൊമെയിന്‍ ഭാഗത്തു് sudo_provider=ad സജ്ജീകരണം ചേര്‍ക്കുക.

പാഠം 12. സുരക്ഷ

എസ്‌സിഎപി സെക്യൂരിറ്റി ഗൈഡ്

സുരക്ഷ നിര്‍ദ്ദേശം, അടിസ്ഥാനങ്ങള്‍ വാലിഡേഷന്‍ സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നിതനു് scap-security-guide പാക്കേജ് Red Hat Enterprise Linux 7.1-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. Security Content Automation Protocol-ല്‍ (SCAP) നിര്‍ദ്ദേശങ്ങള്‍ കാണാം, പ്രാക്ടിക്കല്‍ ഹാര്‍ഡനിങ് നിര്‍ദ്ദേശമടങ്ങുന്നു. SCAP Security Guide-ല്‍ ആവശ്യമായ സുരക്ഷ നിര്‍ദ്ദേശങ്ങളും കാണാം. ടെസ്റ്റിങ് ഓട്ടോമേറ്റ് ചെയ്തു്, SCAP Security Guide ഉചിതമായ സ്ഥിരമായൊരു സിസ്റ്റം ലഭ്യമാക്കുന്നു.
Red Hat Enterprise Linux 7.1 സിസ്റ്റം അഡ്മിനിസ്ട്രേറിനു് openscap-utils പാക്കേജില്‍ നിന്നുള്ള oscap കമാന്‍ഡ് ലൈന്‍ ടൂള്‍ ഉപയോഗിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി scap-security-guide(8) മാന്‍ താള്‍ കാണുക.

SELinux പോളിസി

Red Hat Enterprise Linux 7.1-ല്‍, SELinux പോളിസിയില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നു; init_t ഡൊമെയിനില്‍ മുമ്പു് നടപ്പിലാക്കിയ സ്വന്തമായ SELinux പോളിസിയില്ലാത്ത സര്‍വീസുകള്‍ ഇപ്പോള്‍ പുതുതായി ചേര്‍ത്ത unconfined_service_t ഡൊമെയിനില്‍ പ്രവര്‍ത്തിയ്ക്കുന്നു. Red Hat Enterprise Linux 7.1-ലുള്ള SELinux User's and Administrator's Guide-ലുള്ള Unconfined Processes ഭാഗം കാണുക.

OpenSSH-ലുള്ള പുതിയ വിശേഷതകള്‍

OpenSSH 6.6.1p1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്കുന്നു. ക്രിപ്റ്റോഗ്രാഫിയ്ക്കുള്ള പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു:
  • ഡാനിയല്‍ ബേണ്‍സ്റ്റന്റെ Curve25519 എലിപ്ടിക്ക് കേര്‍വ് Diffie-Hellman ഉപയോഗിയ്ക്കുന്നതു് പിന്തുണയ്ക്കുന്നതു്. സ്വതവേ സര്‍വറിനും ക്ലയന്റിനും പിന്തുണയ്ക്കുന്നതിനു് സ്വതവേയുള്ളതാണിതു്.
  • ഒരു പബ്ലിക്ക് കീ തരമായി Ed25519 എലിപ്റ്റിക്ക് കര്‍വ് സിഗ്നേച്ചര്‍ സ്കീം ഉപയോഗിയ്ക്കുന്നതിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഉപയോക്താവിനും ഹോസ്റ്റ് കീയ്ക്കും ഉപയോഗിയ്ക്കുവാന്‍ സാധ്യമായ Ed25519, ECDSA , DSA എന്നിവയേക്കാള്‍ മെച്ചപ്പെട്ട സുരക്ഷയും പ്രവര്‍ത്തനവും ലഭ്യമാക്കുന്നു.
  • bcrypt കീ-ഡറിവേഷന്‍ ഫംഗ്ഷന്‍ (KDF) ഉപയോഗിയ്ക്കുന്ന പുതിയ സ്വകാര്യ കീ ശൈലി ചേര്‍ത്തിരിയ്ക്കുന്നു. സ്വതവേ, ഈ ശൈലി Ed25519 കീകള്‍ ഉപയോഗിയ്ക്കുന്നു. പക്ഷേ മറ്റു് തരത്തിലുള്ള കീകള്‍ക്കും ഇതു് ആവശ്യപ്പെടാം.
  • chacha20-poly1305@openssh.com എന്ന പുതിയ ട്രാന്‍സ്പോര്‍ട്ട് സിഫര്‍ ചേര്‍ത്തിരിയ്ക്കുന്നു. ഡാനിയല്‍ ബേണ്‍സ്റ്റീന്റെ ChaCha20 സ്ട്രീം സിഫറും Poly1305 മസ്സേജ് ഓഥന്റിക്കേഷന്‍ കോഡും (എംഎസി) കൂടിചേരുന്നു.

Libreswan-നുള്ള പുതിയ വിശേഷതകള്‍

IPsec-നുള്ള VPN Libreswan 3.12 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതു് അനേകം വിശേഷതകളും മെച്ചപ്പെടുത്തലുകളും ചേര്‍ത്തിരിയ്ക്കുന്നു.
  • പുതിയ സിഫറുകള്‍ ചേര്‍ത്തിരിയ്ക്കുന്നു
  • IKEv2 പിന്തുണ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു (CP പേലോഡുകള്‍, CREATE_CHILD_SA ആവശ്യങ്ങള്‍, ഓഥന്റിക്കേറ്റഡ് ഹെഡറിനുള്ള (AH പിന്തുണ).
  • IKEv1 , IKEv2 എന്നിവയില്‍ ഇന്റര്‍മീഡിയറി സര്‍ട്ടിഫിക്കേറ്റ് ചെയിന്‍ പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • കണക്ഷന്‍ കൈകാര്യം ചെയ്യുന്നതു് മെച്ചപ്പെടുത്തിയിരിയ്ക്കുന്നു.
  • OpenBSD, Cisco, ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളിലുള്ള ഇന്ററോപറബിളിറ്റി മെച്ചപ്പെടുത്തിയിരിയ്ക്കുന്നു.
  • systemd പിന്തുണ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു.
  • ഹാഷ്ഡ് CERTREQ, ട്രാഫിക്ക് സ്ഥിതിവിവരക്കണക്കുകള്‍ ചേര്‍ത്തിരിയ്ക്കുന്നു.

ടിഎന്‍സിയിലുള്ള പുതിയ വിശേഷതകള്‍

strongimcv പാക്കേജ് ലഭ്യമാക്കുന്ന ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക്ട് (TNC) പാക്കേജ് പരിഷ്കരിച്ചു. ഇപ്പോള്‍ strongSwan 5.2.0-ന്റെ അടിസ്ഥാനത്തിലാണിതു്. ഈ വിശേഷതകളും മെച്ചപ്പെടുത്തലുകളും ടിഎന്‍സിയിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു:
  • ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക്ടിനുള്ള PT-EAP ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ (RFC 7171) ചേര്‍ത്തിരിയ്ക്കുന്നു.
  • അറ്റസ്റ്റേഷന്‍ IMC/IMV ജോഡി ഇപ്പോള്‍ IMA-NG ശൈലി പിന്തുണയ്ക്കുന്നു.
  • പുതിയ TPMRA വസ്തു നല്‍കി അറ്റസ്റ്റേഷന്‍ ഐഎംവി പിന്തുണ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു
  • SWID IMV-യ്ക്കൊപ്പം JSON-അടിസ്ഥാനത്തിലുള്ള REST API യ്ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • swidGenerator ഉപയോഗിച്ചു് dpkg, rpm, അല്ലെങ്കില്‍ pacman പാക്കേജ് മാനേജറുകളില്‍ നിന്നും എസ്ഡബ്ല്യൂഐഡി ഐഎംസിയ്ക്കു് ഇന്‍സ്റ്റോള്‍ ചെയ്ത എല്ലാ പാക്കേജുകളും ലഭ്യമാക്കാം. ഇതു് പുതിയ ISO/IEC 19770-2:2014 നിലവാരമനുസരിച്ചുള്ള എസ്ഡബ്ല്യൂഐഡി റ്റാഗുകള്‍ ലഭ്യമാക്കുന്നു.
  • EAP-(T)TLS , മറ്റു് പ്രോട്ടോക്കോളുകള്‍ എന്നിവ ഉപയോഗിയ്ക്കുന്ന രീതിയിലുള്ള libtls TLS 1.2 AEAD മോഡ് പിന്തുണ വികസിപ്പിച്ചിരിയ്ക്കുന്നു, നിലവില്‍ AES-GCM.
  • ഒരു ടിപിഎമിലേക്കുള്ള അറ്റസ്റ്റേഷന്‍ ഐഡന്റിറ്റി കീ ലഭ്യമാക്കുന്ന aikgen പ്രയോഗം.
  • കോമണ്‍ imv_session വസ്തുവിലൂടെ ഷെയറിങ് ആക്സ്സ് റിക്വസ്റ്റര്‍ ഐഡി, ഡിവൈസ് ഐഡി, പ്രൊഡക്ട് വിവരം എന്നിവയ്ക്കുള്ള മെച്ചപ്പെട്ട ഐഎംവി.
  • നിലവിലുള്ള IF-TNCCS (PB-TNC, IF-M (PA-TNC)) പ്രോട്ടോക്കോളുകളിലും OS IMC/IMV ജോഡികളിലും അനേകം ബഗ് പരിഹരിച്ചിരിയ്ക്കുന്നു.

GnuTLS-ലുള്ള പുതിയ വിശേഷതകള്‍

SSL, TLS, DTLS എന്നീ പ്രോട്ടോക്കോളുകള്‍ക്കുള്ള GnuTLS ആവിഷ്കരണം 3.3.8 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ അനേകം മെച്ചപ്പെടുത്തലുകളും വിശേഷതകളും ലഭ്യമാണു്:
  • DTLS 1.2-യ്ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • ആപ്പ്ലിക്കേഷന്‍ ലേയര്‍ പ്രോട്ടോക്കോള്‍ നെഗോസിയേഷന്‍ (ALPN) പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • എലിപ്ടിക്ക്-കേര്‍വ് സിഫര്‍ സൂട്ടുകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു.
  • RSA-PSK , CAMELLIA-GCM എന്നീ പുതിയ സിഫര്‍ സൂട്ടുകള്‍ ചേര്‍ത്തിരിയ്ക്കുന്നു.
  • ട്രസ്റ്റഡ് പ്ലാറ്റ്ഫോം ഘടകം (TPM) നിലവാരത്തിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • PKCS#11 സ്കമാര്‍ട്ട് കാര്‍ഡുകള്‍ക്കും ഹാര്‍ഡ്‌വെയര്‍ സെക്യൂരിറ്റി ഘടകങ്ങള്‍ക്കുമുള്ള (HSM) പിന്തുണ മെച്ചപ്പെട്ടു.
  • FIPS 140 സുരക്ഷ നിലവാരങ്ങളുമായുള്ള പൊരുത്തം (ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊസസ്സിങ് സ്റ്റാന്‍ഡേര്‍ഡസ്) മെച്ചപ്പെട്ടു.

പാഠം 13. പണിയിടം

Quad-ബഫര്‍ഡ് OpenGL സ്റ്റീരിയോ വിശ്വല്‍സ്

ഗ്നോം ഷെല്‍ , മട്ടര്‍ ജാലക പാലകന്‍ എന്നിവ പിന്തുണയ്ക്കുന്ന ഹാര്‍ഡ്‌വെയറില്‍ ക്വാഡ്-ബഫര്‍ഡ് OpenGL സ്റ്റീരിയോ വിശ്വലുകള്‍ ഉപയോഗിയ്ക്കുവാന്‍ അനുവദിയ്ക്കുന്നു. NVIDIA ഡിസ്പ്ലെ ഡ്രൈവര്‍ പതിപ്പു് 337 അല്ലെങ്കില്‍ അടുത്തതു് ആവശ്യമാണു്.

ഓണ്‍ലൈന്‍ അക്കൌണ്ട് പ്രൊവൈഡര്‍സ്

പുതിയൊരു GSettings കീ org.gnome.online-accounts.whitelisted-providers ഗ്നോം ഓണ്‍ലൈന്‍ അക്കൌണ്ടുകളിലേക്കു് (provided by the gnome-online-accounts package) ചേര്‍ത്തിരിയ്ക്കുന്നു. ആരംഭത്തിലുള്ള ഉപയോക്താക്കളെ അനുവദിയ്ക്കുന്ന ഓണ്‍ലൈന്‍ അക്കൌണ്ട് ലഭ്യമാക്കുന്നു. ഇതു്, നല്‍കി, സിസ്റ്റം അഡ്മിനിസ്ട്രേറ്ററകള്‍ക്കു് പ്രവര്‍ത്തന സജ്ജം രഹിതമാക്കാം.

പാഠം 14. പിന്തുണയ്ക്കുള്ള സംവിധാനവും കൈകാര്യം ചെയ്യലും

എബിആര്‍ടി ഓഥറൈസ്ഡ് മൈക്രോ-റിപോര്‍ട്ടിങ്

Red Hat Enterprise Linux 7.1-ല്‍, ഓട്ടോമാറ്റിക്ക് ബഗ് റിപോര്‍ട്ടിങ് പ്രയോഗത്തിനു് (ABRT) Red Hat കസ്റ്റമര്‍ പോര്‍ട്ടലില്‍ കൂടിയ ഇന്റഗ്രേഷന്‍ ലഭ്യമാക്കുന്നു, പോര്‍ട്ടലിലേക്കു് നേരിട്ട് മൈക്രോ-റിപോര്‍ട്ടുകള്‍ അയയ്ക്കുന്നു. ക്രാഷ് സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുന്നതിനു് ABRT സജ്ജമാക്കുന്നു. എന്റൈറ്റില്‍മെന്റ് സര്‍ട്ടിഫിക്കേറ്റുകള്‍ അല്ലെങ്കില്‍ മൈക്രോ റിപോര്‍ട്ടുകള്‍ക്കുള്ള പോര്‍ട്ടല്‍ വിവരങ്ങള്‍ക്കായി ABRT ഐച്ഛികങ്ങള്‍ ലഭ്യമാകുന്നു.
ഇന്റഗ്രേറ്റഡ് ഓഥറൈസേഷന്‍ മൈക്രോ റിപോര്‍ട്ടിനുള്ള മറുപടി നല്‍കുന്നതിനു് ABRT-യെ അനുവദിയ്ക്കുന്നു. മൈക്രോ റിപോര്‍ട്ടുകള്‍ക്കുള്ള അറിയിപ്പുകള്‍ സജ്ജമാക്കുന്നതിനും ഇവ അഡ്മിനിസ്ട്രേറ്ററുകള്‍ക്കു് നല്‍കുന്നതിനും സജ്ജമാക്കുന്നു.
Red Hat Enterprise Linux 7.0-ല്‍ എബിആര്‍ടി മൈക്രോ-റിപോര്‍ട്ടുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയ ഉപഭോക്താക്കള്‍ക്കു് ഓഥറൈസ്ഡ് മൈക്രോ-റിപോര്‍ട്ടിങ് സ്വയമായി പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു.

പാഠം 15. Red Hat സോഫ്റ്റ്‌വെയര്‍ ശേഖരങ്ങള്‍

ഡെനമിക്ക് പ്രോഗ്രാമിങ് ഭാഷകള്‍, ഡേറ്റാബെയിസ് സര്‍വറുകള്‍, ഇവ ഇന്‍സ്റ്റോള്‍ ചെയ്തു് AMD64 , Intel 64 ആര്‍ക്കിറ്റക്ചറുകളിലുള്ള Red Hat Enterprise Linux 6 , Red Hat Enterprise Linux 7 എന്നിവയുടെ എല്ലാ പതിപ്പുകളിലുള്ള ഉപയോഗിയ്ക്കുവാന്‍ സാധ്യമായവ ലഭ്യമാക്കുന്ന Red Hat വിവരങ്ങളാണു് Red Hat സോഫ്റ്റ്‌വെയര്‍ ശേഖരം.
Red Hat സോഫ്റ്റ്‌വെയര്‍ ശേഖരങ്ങളില്‍ നിന്നും ലഭ്യമായ ഡൈനമിക്ക് ഭാഷകള്‍, ഡേറ്റാബെയിസ് സര്‍വറുകള്‍, മറ്റു് പ്രയോങ്ങള്‍ ഇവയൊന്നും Red Hat Enterprise Linux ലഭ്യമാക്കുന്ന പ്രയോഗങ്ങളെ മാറ്റി സ്ഥാപിയ്ക്കുന്നില്ല.
പാക്കേജുകള്‍ ലഭ്യമാക്കുന്നതിനു് scl പ്രയോഗത്തിന്റെ അടിസ്ഥാനത്തിലുള്ളൊരു പാക്കേജിങ് രീതിയാണു് Red Hat സോഫ്റ്റ്‌വെയര്‍ ശേഖരങ്ങള്‍ ഉപയോഗിയ്ക്കുന്നതു്. Red Hat Enterprise Linux-ല്‍ മറ്റു് തരത്തിലുള്ള പാക്കേജ് പതിപ്പുകളും ഉപയോഗിയ്ക്കുവാന്‍ ഇതു് സജ്ജമാക്കുന്നു. scl പ്രയോഗം ഉപയോഗിച്ചു് ഏതു് പാക്കേജുകള്‍ എപ്പോള്‍ നടപ്പിലാക്കണമെന്നു് ഉപയോക്താക്കള്‍ക്കു് തെരഞ്ഞെടുക്കാം.

പ്രധാനം

Red Hat Enterprise Linux-നേക്കാള്‍ കുറഞ്ഞ കാലാവധിയാണു് Red Hat സോഫ്റ്റ്‌വെയര്‍ ശേഖരത്തിനു്. കൂടുതല്‍ വിവരങ്ങള്‍ക്കായി, Red Hat Software Collections Product Life Cycle കാണുക.
Red Hat ഡവലപ്പര്‍ ടുള്‍സെറ്റ് ഇപ്പോള്‍ Red Hat സോഫ്റ്റ്‌വെയര്‍ ശേഖരത്തിന്റെ ഭാഗമാണു്. Red Hat Enterprise Linux-ല്‍ പ്രവര്‍ത്തിയ്ക്കുന്നതിനുള്ള രീതിയിലാണു് Red Hat ഡവലപ്പര്‍ ടൂള്‍സെറ്റ് തയ്യാറാക്കിയിട്ടുള്ളതു്. ഗ്നു കമ്പൈലര്‍ ശേഖരം, ഗ്നു ഡീബഗ്ഗര്‍, എക്ലിപ്സ് ഡവലപ്മെന്റ് പ്ലാറ്റ്ഫോം, ഡീബഗ്ഗിങ്, പ്രവര്‍ത്തന നിരീക്ഷണ പ്രയോഗങ്ങള്‍ എന്നിവയുടെ നിലവിലുള്ള പതിപ്പുകള്‍ ഇതു് ലഭ്യമാക്കുന്നു.
സോഫ്റ്റ്‌വെയര്‍ ശേഖരത്തിലുള്ള ഘടകങ്ങള്‍, സിസ്റ്റത്തിന്റെ ആവശ്യങ്ങള്‍, പരിചിതമായ പ്രശ്നങ്ങള്‍ എന്നിവയെപ്പെറ്റിയുള്ള എല്ലാ വിവരങ്ങള്‍ക്കും Red Hat Software Collections documentation കാണുക.
ഈ സോഫ്റ്റ്‌വെയര്‍ ശേഖരത്തിലുള്ള ഘടകങ്ങള്‍, ഇന്‍സ്റ്റലേഷന്‍, ഉപയോഗം, പരിചിതമായ പ്രശ്നങ്ങള്‍ എന്നിവയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Red Hat Developer Toolset documentation കാണുക.

ഭാഗം II. ഡിവൈസ് ഡ്രൈവറുകള്‍

Red Hat Enterprise Linux 7.1-ല്‍ പരിഷ്കരിച്ചിട്ടുള്ള എല്ലാ ഡിവൈസ് ഡ്രൈവറുകളുടേയും വിവരണം ഈ പാഠഭാഗത്തു് കാണാം.

പാഠം 16. സ്റ്റോറേജ് ഡ്രൈവര്‍ പരിഷ്കരണങ്ങള്‍

  • hpsa ഡ്രൈവര്‍ 3.4.4-1-RH1 പതിപ്പിലേക്ക് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • qla2xxx ഡ്രൈവര്‍ 8.07.00.08.07.1-k1 പതിപ്പിലേക്ക് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • qla4xxx ഡ്രൈവര്‍ 5.04.00.04.07.01-k0-ലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • qlcnic ഡ്രൈവര്‍ 5.3.61 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • netxen_nic ഡ്രൈവര്‍ 4.0.82 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • qlge ഡ്രൈവര്‍ 1.00.00.34 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bnx2fc ഡ്രൈവര്‍ 2.4.2 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bnx2i ഡ്രൈവര്‍ 2.7.10.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cnic ഡ്രൈവര്‍ 2.5.20 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bnx2x ഡ്രൈവര്‍ 1.710.51-0 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bnx2 ഡ്രൈവര്‍ 2.2.5 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • megaraid_sas ഡ്രൈവര്‍ 06.805.06.01-rc1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mpt2sas ഡ്രൈവര്‍ 18.100.00.00 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ipr ഡ്രൈവര്‍ 2.6.0 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • kmod-lpfcപാക്കേജുകള്‍ Red Hat Enterprise Linux 7-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. ഫൈബര്‍ ചാനല്‍ (എഫ്‌സി), ഫൈബര്‍ ചാനല്‍ ഓവര്‍ ഇഥര്‍നെറ്റ് (FCoE) അഡാപ്ടറുകള്‍ക്കൊപ്പം lpfc ഉപയോഗിയ്ക്കുന്നതിനുള്ള സ്ഥിരത ഉറപ്പാക്കുന്നിനു് ഇതു് സഹായിയ്ക്കുന്നു. lpfc ഡ്രൈവര്‍ 0:10.2.8021.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • be2iscsi ഡ്രൈവര്‍ 10.4.74.0r പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • nvme ഡ്രൈവര്‍ 0.9 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.

പാഠം 17. നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍ പരിഷ്കരണങ്ങള്‍

  • bna ഡ്രൈവര്‍ 3.2.23.0r പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cxgb3 ഡ്രൈവര്‍ 1.1.5-ko പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cxgb3i ഡ്രൈവര്‍ 2.0.0 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • iw_cxgb3 ഡ്രൈവര്‍ 1.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cxgb4 ഡ്രൈവര്‍ 2.0.0-ko പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cxgb4vf ഡ്രൈവര്‍ 2.0.0-ko പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cxgb4i ഡ്രൈവര്‍ 0.9.4 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • iw_cxgb4 ഡ്രൈവര്‍ 0.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • e1000e ഡ്രൈവര്‍ 2.3.2-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • igb ഡ്രൈവര്‍ 5.2.13-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • igbvf ഡ്രൈവര്‍ 2.0.2-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ixgbe ഡ്രൈവര്‍ 3.19.1-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ixgbevf ഡ്രൈവര്‍ 2.12.1-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • i40e ഡ്രൈവര്‍ 1.0.11-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • i40evf ഡ്രൈവര്‍ 1.0.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • e1000 ഡ്രൈവര്‍ 7.3.21-k8-NAPI പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mlx4_en ഡ്രൈവര്‍ 2.2-1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mlx4_ib ഡ്രൈവര്‍ 2.2-1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mlx5_core ഡ്രൈവര്‍ 2.2-1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mlx5_ib ഡ്രൈവര്‍ 2.2-1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ocrdma ഡ്രൈവര്‍ 10.2.287.0u പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ib_ipoib ഡ്രൈവര്‍ 1.0.0 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ib_qib ഡ്രൈവര്‍ 1.11 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • enic ഡ്രൈവര്‍ 2.1.1.67 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • be2net ഡ്രൈവര്‍ 10.4r പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • tg3 ഡ്രൈവര്‍ 3.137 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • r8169 ഡ്രൈവര്‍ 2.3LK-NAPI പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.

പാഠം 18. ഗ്രാഫിക്സ് ഡ്രൈവര്‍ പരിഷ്കരണങ്ങള്‍

  • vmwgfx ഡ്രൈവര്‍ 2.6.0.0 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.

പുനര്നിരീക്ഷണ ചരിത്രം

പുനര്‍നിരീക്ഷണ ചരിത്രം
പുനര്‍നിരീക്ഷണം 1.0-10Thu Jan 29 2015Ani Peter
Release of the Red Hat Enterprise Linux 7.1 Release Notes in Malayalam language.
പുനര്‍നിരീക്ഷണം 1.0-9Wed Jan 14 2015മിലന്‍ നവ്രാറ്റില്‍
Red Hat Enterprise Linux 7.1 പ്രകാശനക്കുറിപ്പുകളുടെ പ്രകാശനം.
പുനര്‍നിരീക്ഷണം 1.0-8Thu Dec 15 2014ജിറി ഹെര്‍മാന്‍
Red Hat Enterprise Linux 7.1 ബീറ്റാ പ്രകാശനക്കുറിപ്പുകളുടെ പ്രകാശനം.